രാകേഷ് ജുന്‍ജുന്‍വാല മന്ധന റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സിന്റെ ഓഹരികള്‍ വാങ്ങി

രാകേഷ് ജുന്‍ജുന്‍വാല മന്ധന റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സിന്റെ ഓഹരികള്‍ വാങ്ങി

പ്രശസ്ത നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല മന്ധന റീട്ടെയല്‍ വെഞ്ച്വേഴ്‌സിന്റെ 12.74 ശതമാനം ഓഹരികള്‍ വാങ്ങി. സല്‍മാന്‍ ഖാന്‍ ബ്രാന്‍ഡ് അംബാസഡറായ ബീയിംഗ് ഹ്യൂമണ്‍ വസ്ത്രങ്ങളുടെയും ഫാഷന്‍ അക്‌സസ്സറീസിന്റെയും നിര്‍മാണ ലൈസന്‍സുള്ള സംരംഭമാണ് മന്ധന. 2.81 ദശലക്ഷം രൂപയാണ് മന്ധനയുടെ ഓഹരികള്‍ക്കായി രാകേഷ് മുടക്കിയത്. ഒരു ബാങ്ക് ഇതര ധനകാര്യ സേവന സ്ഥാപനം വഴി മന്ധന റീട്ടെയ്ല്‍ ഡയറക്റ്ററായ മനീഷ് മന്ധനയും അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളുമാണ് കമ്പനിയുടെ 60 ശതമാനം ഓഹരികളും കൈവശം വെച്ചിരുന്നത്. ഈ സ്ഥാപനത്തില്‍ നിന്നാണ് രാകേഷ് ഓഹരികള്‍ വാങ്ങിയത്.

Comments

comments

Categories: Branding