രാഹുല്‍ ശിവശങ്കര്‍ ടൈംസ് നൗ ചീഫ് എഡിറ്റര്‍

രാഹുല്‍ ശിവശങ്കര്‍ ടൈംസ് നൗ ചീഫ് എഡിറ്റര്‍

 

മുംബൈ: പ്രമുഖ ടിവി ജേണലിസ്റ്റായ രാഹുല്‍ ശിവശങ്കര്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ടൈംസ് നൗവിന്റെ ചീഫ് എഡിറ്ററായി നിയമിതനായി. ടൈംസ് നൗ എഡിറ്ററായിരുന്ന അര്‍ണബ് ഗോ സ്വാമി പുതിയ സംരംഭം ആരംഭിക്കുന്നതിനായി രാജിവെച്ച സാഹചര്യത്തിലാണ് രാഹുലിന്റെ നിയമനം. ടൈംസ് നൗവിന്റെ എഡിറ്റോറിയല്‍ സംഘത്തെ നയിക്കുന്ന ശിവശങ്കര്‍ സ്ഥാപനത്തിന്റെ ബിസിനസ് ആന്‍ഡ് ലീഡര്‍ഷിപ്പ് ടീമിനൊപ്പം പ്രവര്‍ത്തിച്ച് ലാഭം വര്‍ധിപ്പിക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കും. ശിവശങ്കറിന്റെ നേതൃത്വം ചാനലിന്റെ ലാഭകരമായ വളര്‍ച്ച ഉറപ്പാക്കുമെന്ന് ടൈംസ് നൗ പറഞ്ഞു. ബെനെറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുടെ കീഴിലുള്ള സ്ഥാപനമാണ് ടൈംസ് നെറ്റ്‌വര്‍ക്ക്. ടൈംസ് നൗവില്‍ ഇത് രണ്ടാം ഊഴമാണ് ശിവശങ്കറിന്, ആറു വര്‍ഷം മുമ്പ് ടൈംസ് നൗവിന്റെ സീനിയര്‍ എഡിറ്ററായി ശിവശങ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ന്യൂസ്എക്‌സ് എഡിറ്റര്‍ ഇന്‍ ചീഫ്, ഹെഡ്‌ലൈന്‍സ് ടുഡെ(ടിവി ടുഡേ നെറ്റ്‌വര്‍ക്ക്) എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments

comments

Categories: Branding