രാഹുല്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച വിവാദമാകുന്നു

രാഹുല്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച  വിവാദമാകുന്നു

ന്യൂഡല്‍ഹി: കറന്‍സി നോട്ടുക്കള്‍ അസാധുവാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരിക്കവേ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടിയായി.

ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് വളപ്പിലുള്ള ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍നിന്നുമാണ് കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, എന്‍സിപി, ഇടതുപക്ഷം, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ മാര്‍ച്ച് നടത്തി പ്രസിഡന്റിനെ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രാഹുലിന്റെ തീരുമാനത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് ഉപേക്ഷിച്ചു.
രാഹുലിന്റെ തീരുമാനത്തെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വന്‍ എതിര്‍പ്പ് രൂപപ്പെടുകയും ചെയ്തു. നോട്ട് അസാധുവാക്കിയതില്‍ അഴമതി നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രിക്കെതിരേ തെളിവുമായി താന്‍ രംഗത്തുവരുമെന്നും രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവന നടത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് രാഹുല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിലാകട്ടെ, കര്‍ഷകര്‍ക്ക് വായ്പ ഉടന്‍ അനുവദിക്കണമെന്ന ആവശ്യമാണ് രാഹുല്‍ ഉയര്‍ത്തിയത്. ഇതു പോലെ നമ്മള്‍ ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തണമെന്ന് രാഹുലിനോട് മോദി പറയുകയും ചെയ്തു.

Comments

comments

Categories: Politics, Trending