പുടിന് പങ്കുണ്ടായിരുന്നു

പുടിന് പങ്കുണ്ടായിരുന്നു

യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ശ്രമിച്ചിരുന്നെന്നു വ്യക്തമായ തെളിവ് ലഭിച്ചതായി യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നും ചോര്‍ത്തിയ വിവരങ്ങള്‍ എപ്രകാരം ഉപയോഗിക്കണമെന്നു പുടിന്‍ നിര്‍ദേശിച്ചിരുന്നു. ദ്വിമുഖ തന്ത്രമാണ് പുടിന്‍ പ്രയോഗിച്ചത്. ഹിലരിക്കെതിരേ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനൊപ്പം യുഎസിന്റെ ഒന്നാം നമ്പര്‍ പദവിയെ തരംതാഴ്ത്തുകയെന്ന ലക്ഷ്യവും പുടിനുണ്ടായിരുന്നെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: World