ദക്ഷിണ കൊറിയ: ഇംപീച്ച്മെന്റ് തീരുമാനത്തിനെതിരേ ഹര്‍ജി

ദക്ഷിണ കൊറിയ: ഇംപീച്ച്മെന്റ് തീരുമാനത്തിനെതിരേ ഹര്‍ജി

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുഹയിയെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റിന്റെ തീരുമാനത്തിന് നിയമപരമായി സാധുതയില്ലെന്നു പാര്‍ക്കിന്റെ അഭിഭാഷകര്‍ വെള്ളിയാഴ്ച രാജ്യത്തെ പരമോന്നത കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.
പ്രസിഡന്റ് രഹസ്യധാരണയിലൂടെ സുഹൃത്തുമൊത്ത് വന്‍കിട ബിസിനസ് സ്ഥാപനങ്ങളില്‍നിന്നും സംഭാവന സ്വീകരിച്ച സംഭവമാണ് വിവാദത്തിലായത്. പാര്‍ക്ക് ഗ്യുഹയിക്കെതിരേ ഇംപീച്ച് ചെയ്യാന്‍ ചുമത്തിയിരിക്കുന്ന ആരോപണങ്ങള്‍ തെളിവില്ലാത്തതാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. ഭരണഘടന ലംഘിച്ചതായി കണക്കാക്കാനാവില്ല. ഇംപീച്ച്‌മെന്റ് പ്രമേയം നിരസിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

Comments

comments

Categories: World