പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കും: രാംദേവ്

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍  ആഗോളതലത്തില്‍ എത്തിക്കും: രാംദേവ്

 

ജയ്പൂര്‍: പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് യോഗ ഗുരു ബാബ രാംദേവ്. അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാ രാജ്യങ്ങളിലും പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ടാകും. അതേസമയം, കമ്പനിയുടെ നയത്തിന് വിപരീതമായി ഭക്ഷ്യയോഗ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കില്ലെന്ന് രാംദേവ് വ്യക്തമാക്കി.
വൈനോ അല്ലെങ്കില്‍ ബിയറോ പുറത്തിറക്കിയാല്‍ അത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകും. എന്നാല്‍ പതഞ്ജലി അത്തരം ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും പുറത്തിറക്കില്ല- രാംദേവ് പറഞ്ഞു.
പതഞ്ജലിക്ക് നിലവില്‍ ഒരു ലക്ഷം കോടിയുടെ വിപണി മൂലധനമുണ്ട്. ഭാവിയില്‍ ഇത് അഞ്ച് കോടി രൂപയാക്കണമെന്നാണ് ലക്ഷ്യം. കമ്പനിയുടെ ലാഭം ഒരു വ്യക്തിയിലേക്കല്ല പോകുന്നത് മറിച്ച് രാജ്യ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്.
2021നുള്ളില്‍ അഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. അഞ്ചു കോടിയിലധികം കര്‍ഷകരും ഇതിന്റെ ഗുണഭോക്താക്കളാകും. നിലവില്‍ ഒരു കോടിയിലധികം കര്‍ഷകര്‍ക്ക് പതഞ്ജലിയില്‍ നിന്ന് ഗുണം ലഭിക്കുന്നുണ്ട്. കമ്പനിയുടെ ബിസിനസ് ടെക്‌സ്റ്റൈല്‍ മേഖലയിലേക്ക് വിപുലീകരിച്ച് സ്ത്രീകള്‍ക്കും മെച്ചമൊരുക്കുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding