പുതിയ മിനി ക്ലബ്മാന്‍ വിപണിയില്‍

പുതിയ മിനി ക്ലബ്മാന്‍ വിപണിയില്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ജൂണില്‍ ആഗോള വിപണിയില്‍ അരങ്ങേറ്റം കുറിച്ച മിനി ക്ലബ്മാന്‍ ഇന്ത്യന്‍ വിപണിയിലെത്തി. എക്‌സ്‌ഷോറൂം ഡെല്‍ഹിയില്‍ 37.9 ലക്ഷം രൂപയാണ് വില. മിനി കൂപ്പര്‍ എസ് കണ്‍വര്‍ട്ടബിള്‍ എത്തിച്ച ശേഷമുള്ള ഈ വര്‍ഷത്തെ കമ്പനിയുടെ രണ്ടാമത്തെ മോഡലാണിത്. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ ഏറ്റവും നീളം കൂടിയ മോഡലാണ് ക്ലബ്മാന്‍. 4.2 മീറ്ററാണ് നീളം. വീല്‍ബേസാകട്ടെ 2.7 മീറ്ററുമുണ്ട്. സാധാരണ അഞ്ച് ഡോര്‍ മോഡലിനേക്കാള്‍ 27 സെന്റീമീറ്റര്‍ നീളുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ബൂട്ട്‌സ്‌പെയ്‌സിന്റെ കാര്യത്തിലും മിനി ഒട്ടും പിശുക്ക് കാണിച്ചിട്ടില്ല. 360 ലിറ്ററാണു ബൂട്ട്‌സ്‌പേസ്. പുറകിലെ സീറ്റു മടക്കിവെക്കുകയാണെങ്കില്‍ 1260 ലിറ്റര്‍ അധിക ലഗേജ് ഉള്‍ക്കൊള്ളിക്കാനാവുമെന്നത് മറ്റൊരു കാര്യം. എട്ടു സ്പീഡ് സ്‌റ്റെപ്‌ട്രോണിക് ഗിയര്‍ബോക്‌സ്, മിനി യുവേഴ്‌സ് ഇന്റീരിയര്‍ സ്‌റ്റൈല്‍സാണ് മറ്റു പ്രധാന ഫീച്ചറുകളായി കമ്പനി ഉയര്‍ത്തിക്കാണിക്കുന്നത്.
2016 ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യയിലേക്കുള്ള കമ്പനിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. യുകെഎല്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ക്ലബ്മാന്‍ ഫ്രണ്ട് വീല്‍ ഡ്രൈവാണ്. രൂപഭാവത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ന്യൂജനറേഷന്‍ ക്ലബ്മാന്‍ എത്തുന്നത്. പുതിയ ഗ്രില്ലുകളും പുതിയ ബംപറും, ഹെഡ് ലൈറ്റുകളുമാണ് എടുത്ത് പറയേണ്ട ഡിസൈനിംഗ് ഫീച്ചര്‍.
മിനി കണക്ടഡ് ഇന്‍ കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഒറിജിനല്‍ മിനി ആക്‌സസറീസ്, വൈദ്യുതി ഉപയോഗിച്ചു ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രെയ്ക്ക് തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍.
2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനാകും ഇന്ത്യന്‍ വിപണിയില്‍ കമ്പനി നല്‍കുക. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലാണിത്.

Comments

comments

Categories: Auto