ലയണല്‍ മെസ്സി വിവാഹിതനാകുന്നു

ലയണല്‍ മെസ്സി വിവാഹിതനാകുന്നു

 

ബ്യൂനസ് ഐറിസ്: അര്‍ജന്റൈന്‍ സൂപ്പര്‍ ഫൂട്‌ബോളര്‍ ലയണല്‍ മെസ്സി വിവാഹിതനാകുന്നു. മെസ്സിയുടെ ബാല്യകാല സഖിയും അര്‍ജന്റീനയിലെ പ്രശസ്ത മോഡലുമായ ആന്റെനോള റൊക്കൂസോയാണ് വധു. കഴിഞ്ഞ ഒന്‍പത് വര്‍ഷം ഇരുവരും ഒരുമിച്ച് താമസിച്ചതിന് ശേഷമാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം ജൂലൈയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

ലയണല്‍ മെസ്സിയുടെ മുപ്പതാം പിറന്നാല്‍ ദിനമായ ജൂലൈ 24-ാം തിയതി അദ്ദേഹത്തിന്റെ ജന്മ നാടായ അര്‍ജന്റീനയിലെ റൊസാരിയോയിലുള്ള ലേഡി ഓഫ് റോസറി കത്തീഡ്രലില്‍ വെച്ചായിരിക്കും വിവാഹം നടത്തുകയെന്നാണ് വിവരം. ആന്റെനോള റൊക്കൂസോയുടെ സഹോദരനാണ് വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

വിവാഹ വാര്‍ത്ത ലയണല്‍ മെസ്സിയുടെ ക്ലബായ ബാഴ്‌സലോണയും ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. മെസ്സിയുടെ സുഹൃത്ത് വഴി തന്റെ ഒന്‍പതാം വയസിലാണ് താരം റൊക്കൂസോയെ പരിചയപ്പെട്ടത്. മോഡലിംഗില്‍ സജീവമായ റൊക്കൂസോ 2008ല്‍ സൂപ്പര്‍ താരത്തിനൊപ്പം ബാഴ്‌സലോണയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.

ലയണല്‍ മെസ്സിക്കും ആന്റെനോള റൊക്കൂസോയ്ക്കും ഇതുവരെയുള്ള ബന്ധത്തില്‍ രണ്ട് ആണ്‍ മക്കളുമുണ്ട്. നാല് വയസുകാരനായ തിയാഗോയും ഒരു വര്‍ഷം പ്രായമായ മത്തേയേയുമാണ് മക്കള്‍.

Comments

comments

Categories: Sports