ആപ്പ് അധിഷ്ഠിത ടാക്‌സികള്‍ക്ക് അനുകൂലമായി കമ്മിറ്റി റിപ്പോര്‍ട്ട്

ആപ്പ് അധിഷ്ഠിത ടാക്‌സികള്‍ക്ക് അനുകൂലമായി കമ്മിറ്റി റിപ്പോര്‍ട്ട്

ന്യുഡെല്‍ഹി: ടാക്‌സി നയരൂപീകരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് നിയമിച്ച കമ്മിറ്റി നഗരത്തിലെ ടാക്‌സികളെയെല്ലാം ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ടാക്‌സി പെര്‍മിറ്റ്, നിര്‍ദിഷ്ട പോളിസി മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയത്. വലിയ കാബ് സേവനദാതാക്കള്‍ പരമ്പരാഗത ടാക്‌സികളേക്കാള്‍ ചാര്‍ജ് കുറച്ച് വാങ്ങുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരിശോധിക്കേണ്ടതും കമ്മീഷന്റെ ചുമതലയായിരുന്നു.

പൊതുജനങ്ങള്‍ക്ക് മിതമായ ചാര്‍ജിന് സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുക, നഗരങ്ങളിലെ മലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കുക എന്നീ കാര്യങ്ങള്‍ക്കാണ് കമ്മിറ്റി നയ രൂപീകരണത്തില്‍ പ്രധാന പരിഗണന നല്‍കുന്നത്. ആപ്പ് അധിഷ്ഠിത സേവനദാതാക്കളുടെ പ്രവര്‍ത്തനം ഇല്കട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള അംഗീകൃത ഏജന്‍സി വിലയിരുത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ടാക്‌സി മേഖലയിലെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് നയം സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy