1.89 ലക്ഷം രൂപയുടെ ഓഫറുമായി ഷെവര്‍ലെ

1.89 ലക്ഷം രൂപയുടെ ഓഫറുമായി ഷെവര്‍ലെ

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ ഓഫറുമായി ഷെവര്‍ലെ. 1.89 ലക്ഷം രൂപവരെയുള്ള വിലക്കുറവാണ് കമ്പനിയുടെ വിവിധ മോഡലുകള്‍ക്ക് ഇയര്‍ എന്‍ഡ് ഓഫറായി ഷെവര്‍ലെ നല്‍കുന്നത്. ബീറ്റ്, എന്‍ജോയ്, ക്രൂസ്, ട്രെയ്ല്‍ബ്ലേസര്‍, സെയില്‍ എന്നിവയടങ്ങുന്ന കമ്പനിയുടെ മോഡലുകള്‍ സ്വന്തമാക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണിതെന്ന് ഷെവര്‍ലെ വ്യക്തമാക്കി.
പുതിയ കാറുകള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് നല്‍കാനും ഷെവര്‍ലെ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ കമ്പനിയാരംഭിച്ച റീട്ടെയ്ല്‍ കാംപയിന്‍ വിജയകരമായത് ഓഫറുകള്‍ തുടരാന്‍ കമ്പനി തീരുമാനച്ചതിന് പിന്നില്‍.
പുതിയ വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ ഷെവര്‍ലെ ബീറ്റിന് 3.69 ലക്ഷവും, സെയില്‍ എന്‍ബിക്ക് 4.99 ലക്ഷവും എന്‍ജോയിക്ക് 5.99 ലക്ഷവും രൂപ വില വരും.

Comments

comments

Categories: Auto