ഇന്ത്യയില്‍ നിന്ന് 100 കോടി വരുമാനം ലക്ഷ്യമിട്ട് 75എഫ്

ഇന്ത്യയില്‍ നിന്ന് 100 കോടി വരുമാനം ലക്ഷ്യമിട്ട് 75എഫ്

ഇന്ത്യന്‍ വംശജരായ ദീപീന്ദര്‍ സിംഗ്, പങ്കജ് ചൗല എന്നിവര്‍ ചേര്‍ന്ന് യുഎസില്‍ ആരംഭിച്ച സോഫ്റ്റ്‌വെയര്‍ കമ്പനി 75എഫ് 2018-19 വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്ന് 100 കോടി രൂപയുടെ വരുമാനം നേടാന്‍ ലക്ഷ്യമിടുന്നു. വാണിജ്യ സ്ഥാപനങ്ങളിലെ ഊര്‍ജആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. അടുത്തിടെ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച 75എഫ് ബെംഗളൂരുവില്‍ തങ്ങളുടെ റിസര്‍ച്ച് ആന്‍ഡ് ഡെലവപ്‌മെന്റ് സെന്ററും തുറന്നിരുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളിലെ ഐടി, ഹെല്‍ത്ത്‌കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തങ്ങളുടെ സൊലൂഷന്‍സ് ഉപയോഗിച്ച് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഊര്‍ജആവശ്യങ്ങള്‍ക്കായുള്ള ചെലവ് 40 ശതമാനത്തോളം കുറയ്ക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫസിലിസൈറ്റ് എന്ന പേരില്‍ തല്‍സമയം എയര്‍ ബാലന്‍സ് നിയന്ത്രിക്കാനുള്ള മൊബീല്‍ ആപ്ലിക്കേഷനും കമ്പനി നല്‍കുന്നുണ്ട്.

Comments

comments

Categories: Branding