എസ് ബിടി വായ്പപലിശ നിരക്കുകള്‍ കുറച്ചു

എസ് ബിടി വായ്പപലിശ നിരക്കുകള്‍ കുറച്ചു

 

ഈ മാസം ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വായ്പകളുടെ പലിശനിരക്കുകള്‍ കുറച്ചു. ഇതു വഴി കാര്‍ വായ്പ, ഭവന വായ്പ, അനുബന്ധവായ്പ എന്നിവയൂടെ പലിശനിരക്കുകളില്‍ 0.15 ശതമാനം കുറവ് വരും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എസ്ബിടി വായ്പായജ്ഞത്തിന്റെ ഭാഗമായി ഈ മാസം 31 വരെ അനുവദിക്കപ്പെടുന്ന ഭവന-കാര്‍ വായ്പകള്‍ക്ക് പ്രോസസിംഗ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കുന്നതുമാണ്. ഇതേ കാലയളവില്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യമായി അനുവദിക്കപ്പെടുന്ന സവിശേഷ പദ്ധതിയായ മാക്‌സ്‌ഗെയിന്‍ ധനാഗമമാര്‍ഗങ്ങളുള്ളവര്‍ക്ക് ഭവനവായ്പയുടെ പലിശ ലാഭിക്കാന്‍ ഉതങ്ങുന്ന മികവുറ്റ പദ്ധതിയാ ണിത്.

Comments

comments

Categories: Banking