വീട്ടുപടിക്കല്‍ പണം ലഭ്യമാക്കുന്നതിനായി യെസ് ബാങ്ക് ഗ്രോഫേഴ്‌സ് സഹകരണം

വീട്ടുപടിക്കല്‍ പണം ലഭ്യമാക്കുന്നതിനായി യെസ് ബാങ്ക് ഗ്രോഫേഴ്‌സ് സഹകരണം

 

ന്യുഡെല്‍ഹി: കറന്‍സി ക്ഷാമം നേരിടുന്ന സാഹര്യത്തില്‍ പണം വീട്ടുപടിക്കല്‍ എത്തിച്ചുകൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി യെസ് ബാങ്കും ഓണ്‍ലൈന്‍ ഗ്രോസറി സ്ഥാപനമായ ഗ്രോഫേഴ്‌സും സഹകരിക്കുന്നു. ഇതു വഴി ഓണ്‍ലൈനില്‍ ഓഡറുകള്‍ നല്‍കുമ്പോള്‍ ഉപഭോക്താവിന് 2,000 രൂപ വരെ കാഷ് നേടാന്‍ അവസരമുണ്ട്. എക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താവ് ഇതിനായി ഏറ്റവും കുറഞ്ഞത് 2,000 രൂപയുടെയെങ്കിലും ഗ്രോസറി വാങ്ങേണ്ടതാണ്. പീന്നീട് പ്രത്യേക കോഡുമായി ഇത് ബന്ധിപ്പിക്കണം. നോട്ട് പിന്‍വലിച്ച സാഹചര്യത്തെ നേരിടാന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് ഉദ്ദേശ്യമെന്നും ഗ്രോസറി ഡെലിവറി ഉദ്യോഗസ്ഥര്‍ കൂടെ കൊണ്ടുവരുന്ന യെസ് ബാങ്കിന്റെ പിഒഎസ് മെഷീനില്‍ കാര്‍ഡ് ഉപയോഗിച്ച് വീടുകളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് പണമെടുക്കാനാകുമെന്നും ഗ്രോഫേഴ്‌സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അഷ്‌നീര്‍ ഗ്രോവേഴ്‌സ് പറഞ്ഞു.

ബാങ്ക് എക്കൗണ്ടുള്ള എല്ലാവര്‍ക്കും കാഷ് ഡെലിവറി സേവനം ലഭ്യമാണ്. മുംബൈ, ഗുഡ്ഗാവ്, ബെംഗളൂരു എന്നിവിടങ്ങളില്‍ സേവനം ആരംഭിച്ച കഴിഞ്ഞ പദ്ധതി മറ്റ് നഗരങ്ങളിലേക്ക് ഉടനെ തന്നെ സേവനം വ്യാപിപ്പിക്കും. നോട്ട് പിന്‍വലിച്ചതിനുശേഷം ഗ്രോഫേഴ്‌സിന്റെ ഓഡറുകള്‍ 40 ശതമാനത്തോളം വര്‍ധിച്ചതായി കമ്പനി വെളിപ്പെടുത്തി. നേരത്തെ യെസ് ബാങ്ക് കാബ് അഗ്രെഗേറ്റേഴ്‌സായ ഒലയുമായി സമാനമായ പദ്ധതിയില്‍ സഹകരിച്ചിരുന്നു. രാജ്യത്ത് ഡിജിറ്റല്‍ പേ്‌മെന്റ് പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളിലും യെസ് ബാങ്ക് പങ്കാളികളാണ്.

Comments

comments

Categories: Banking