ഫോബ്‌സ് പട്ടിക: ശക്തന്‍ പുട്ടിന്‍ ; മോദി ഒമ്പതാം സ്ഥാനത്ത്

ഫോബ്‌സ് പട്ടിക:  ശക്തന്‍ പുട്ടിന്‍ ; മോദി ഒമ്പതാം സ്ഥാനത്ത്

 

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് ഏറ്റവും ശക്തനായ നേതാവ്. രണ്ടാം സ്ഥാനത്ത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റും ബിസിനസുകാരനുമായ ഡൊണാള്‍ഡ് ട്രംപാണ്. ജര്‍മ്മന്‍ ചാന്‍സെലര്‍ ആഞ്ചെല മെര്‍ക്കല്‍ ആണ് മൂന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി നാലാം തവണയാണ് റഷ്യയുടെ പുടിന്‍ ലോകത്തെ ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ആകെ 74 പേരാണ് ഫോബ്‌സ് പട്ടികയിലുള്ളത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്തുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഞ്ചാം സ്ഥാനത്തും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഏഴാം സ്ഥാനത്തും ഫേസ്ബുക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പത്താം സ്ഥാനത്തുമുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി 38ാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 48ാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യന്‍ വംശയജനുമായ സത്യ നദെല്ല 51ാം സ്ഥാനത്തുണ്ട്.

Comments

comments

Categories: Slider, World