വി കെ ശര്‍മ്മ എല്‍ഐസി ചെയര്‍മാന്‍

വി കെ ശര്‍മ്മ എല്‍ഐസി ചെയര്‍മാന്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)യുടെ പുതിയ മാനേജിംഗ് ഡയറക്റ്ററും ചെയര്‍മാനുമായി വി കെ ശര്‍മ്മയെ നിയമിച്ചു. എല്‍ഐസിയുടെ താല്‍ക്കാലിക തലവന്റെ ചുമതല വഹിച്ചുവരുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷം ശര്‍മ്മ പദവിയില്‍ തുടരും.

പ്രീമിയം വരുമാനം കുറയുന്ന സാഹചര്യത്തില്‍, സ്വകാര്യ മേഖലയില്‍ നിന്നുള്ള പ്രധാന എതിരാളികളായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എസ്ബിഐ ലൈഫ് തുടങ്ങിയവ വിപണി വിഹിതം പിടിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് എല്‍ഐസിയുടെ തലപ്പത്ത് ശര്‍മ അവരോധിക്കപ്പെടുന്നത്. പശ്ചാത്തല സൗകര്യ വികസന രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ വന്‍ നിക്ഷേപത്തിന് തയാറെടുക്കുന്നതിനാല്‍ തന്നെ ശര്‍മ്മയുടെ ഭാവി തീരുമാനങ്ങളെ എല്‍ഐസിയിലെ ഓഹരി ഉടമകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് കണക്കുകൂട്ടപ്പെടുന്നു.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ യൂണിടെക്കില്‍ നടത്തിയ നിക്ഷേപങ്ങളുടെ പേരില്‍ വകുപ്പ് തല അന്വേഷണം നേരിട്ടതിനെ തുടര്‍ന്ന് എസ് കെ റോയി രാജിവെച്ച ഒഴിവിലേക്കാണ് ശര്‍മ്മയുടെ നിയമനം. യൂണിടെക്കിന് 200 കോടി വായ്പ നല്‍കിയ എല്‍ഐസി നൊണ്‍- കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ വാങ്ങിയശേഷം 550 കോടി നിക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യൂണിടെക്കിന്റെ ചെക്കുകള്‍ തുടര്‍ച്ചയായി മടങ്ങി. യൂണിടെക്കില്‍ നിന്ന് പണം തിരിച്ചുപിടിക്കുന്നതിന് റോയ് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് ആരോപിക്കപ്പെടുന്നു.

Comments

comments

Categories: Branding