യുബര്‍മോട്ടോ ഹൈദരാബാദിലെത്തുന്നു

യുബര്‍മോട്ടോ ഹൈദരാബാദിലെത്തുന്നു

 

ഹൈദരാബാദ്: ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബറിന്റെ ബൈക്ക് ടാക്‌സി സേവനമായ യുബര്‍മോട്ടോ ജനുവരി മുതല്‍ ഹൈദരാബാദില്‍ ആരംഭിക്കും. ഗുഡ്ഗാവില്‍ യുബര്‍മോട്ടോ സേവനം നിലവിലുണ്ട്. ആദ്യം ബെംഗളൂരുവില്‍ സേവനം ആരംഭിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു. ഇതേ സമയത്തു തന്നെ ബിസിനസ് എതിരാളികളായ ഒലയും ബെംഗളൂരുവില്‍ ബൈക്ക് ടാക്‌സി സര്‍വീസ് അവതരിപ്പിക്കുകയും അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തെലങ്കാനയില്‍ ഹൈദരാബാദ് മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി യുബര്‍മോട്ടോ സഹകരിക്കുന്നുണ്ട്. ആദ്യ മൂന്നു കിലോമീറ്ററിന് 20 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിന് അഞ്ചു രൂപ വീതവുമാണ് യുബര്‍മോട്ടോ സേവനത്തിന് ചാര്‍ജ് ഈടാക്കുന്നത്.

Comments

comments

Categories: Branding