റിയോ-ഡി-ഗോവ: ടാറ്റ ഹൗസിംഗും ആമസോണും കൈകോര്‍ക്കുന്നു

റിയോ-ഡി-ഗോവ: ടാറ്റ ഹൗസിംഗും ആമസോണും കൈകോര്‍ക്കുന്നു

മുംബൈ: രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ ടാറ്റ ഹൗസിംഗും പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ആമസോണും കൈകോര്‍ക്കുന്നു. ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള റിയോ-ഡി-ഗോവ പ്രീമിയം റിസോര്‍ട്ട് തീമിലുള്ള റെസിഡന്‍ഷ്യല്‍ പദ്ധതിയിലാണ് ഇരു കമ്പനികളും കൈകോര്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ടാറ്റ ഹൗസിംഗ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. 1 ബിഎച്ച്‌കെ, 3 ബിഎച്ച്‌കെ യൂണിറ്റുകളാണ് റിയോ-ഡി-ഗോവയിലുള്ളത്. 39 ലക്ഷം രൂപയാണ് വില. ഡിസംബര്‍ 21നാണ് ആമസോണില്‍ ഇവയുടെ വില്‍പ്പന നടക്കുക. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് വീടുകള്‍ വില്‍പ്പന നടത്തുക.
ഓണ്‍ലൈന്‍ വഴി വീടുകള്‍ വില്‍പ്പന നടത്താനുള്ള പദ്ധതി ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ച ടാറ്റ ഹൗസിംഗ് റിയോ-ഡി-ഗോവ മികച്ച നേട്ടം കരസ്ഥമാക്കുമെന്ന പ്രതീക്ഷയിലാണ്.
അഞ്ച് ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന റിയോ-ഡി-ഗോവയുടെ രൂപകല്‍പ്പന ഏറ്റവും വലിയ പ്രത്യേകതയാണെന്ന് ടാറ്റ ഹൗസിംഗ് എവിപി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് രജീപ് ദാഷ് വ്യക്തമാക്കി.
രാജ്യത്തെ 13 സ്ഥലങ്ങളിലായി ഒന്‍പത് പദ്ധതികളാണ് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ടാറ്റ ഹൗസിംഗിനുള്ളത്. അഫോര്‍ഡബിള്‍, പ്രീമിയം, ലക്ഷ്വറി വിഭാഗങ്ങളിലായി ഈ പദ്ധതികള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയും ഉപഭോക്താക്കള്‍ സ്വന്തമാക്കാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: Branding