ബിസിസിഐ ഭരണ സമിതിയെ മാറ്റണമെന്ന് സുപ്രീം കോടതി

ബിസിസിഐ ഭരണ സമിതിയെ മാറ്റണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബിസിസിഐയില്‍ നിലവിലുള്ള ഭരണ സമിതിയെ മാറ്റി പകരം പുതിയ അംഗങ്ങളെ നിയമിക്കണമെന്ന് സുപ്രീം കോടതി. അടുത്ത ഒരാഴ്ചക്കുള്ളില്‍ പുതിയ സമിതി രൂപീകരിക്കണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ സമിതിയിലെ അംഗങ്ങളുടെ പേര് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരമോന്നത നീതിപീഠത്തെ ബിസിസിഐ അധ്യക്ഷനായ അനുരാഗ് താക്കൂര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീം കോടതി അറിയിച്ചു. അതേസമയം, അനുരാഗ് താക്കൂര്‍ കോടതിക്ക് മുമ്പാകെ തെറ്റായ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.

ഭരണസമിതിയെ മാറ്റണമെന്ന സുപ്രീം കോടതിയുടെ നിലപാട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഉടനെ നടപ്പാക്കണമെന്ന വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രീം കോടതി മുമ്പ് തള്ളിക്കളഞ്ഞിരുന്നു.

Comments

comments

Categories: Slider, Top Stories