കേരളത്തിലെ റേഷന്‍ വിതരണം ഹൈടെക്കാകുന്നു

കേരളത്തിലെ റേഷന്‍ വിതരണം ഹൈടെക്കാകുന്നു

 
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍വിതരണം മുടങ്ങിയെന്ന തരത്തിലുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നവംബര്‍ മാസത്തിലെ റേഷന്‍ വാങ്ങാന്‍ സാധിക്കാതെ പോയവര്‍ക്ക് അത് വാങ്ങുന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഡിസംബറില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട റേഷന്‍വിഹിതം എല്ലാ കടകളിലും എത്തിയിട്ടുണ്ട്. നവംബറില്‍ വിതരണം ചെയ്യേണ്ട ധാന്യത്തിന്റെ മുഴുവന്‍ വിലയും സംസ്ഥാന സര്‍ക്കാര്‍ നവംബര്‍ ആദ്യ ദിവസങ്ങളില്‍ തന്നെ കേന്ദ്ര സര്‍ക്കാരില്‍ ഒടുക്കിയിരുന്നു. എന്നാല്‍ എഫ്‌സിഐ ഡിപ്പോകളിലെ ചുമട്ടുതൊഴിലാളികളുടെ സമരംമൂലം റേഷന്‍ കടകളില്‍ യഥാസമയം ധാന്യങ്ങള്‍ എത്തുന്നതിന് താമസം നേരിട്ടിരുന്നു. തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ച് 90 ശതമാനത്തോളം ധാന്യവിഹിതവും റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്.

അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം ഹൈടെകക്കാക്കുമെന്ന് ഭഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി മിനി ആന്റണി അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഇതിനുള്ള ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഗോഡൗണുകളില്‍ എത്തുന്ന ചരക്ക് ഉപഭോക്താവിന് ലഭിക്കുന്നുണ്ടോ എന്നത് പരിശാധിക്കും. ഡെല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ക്ക് വരെ ഒരൊറ്റ മൗസ് ക്ലിക്കില്‍ ചരക്കിന്റെ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് അര്‍ഹതപ്പട്ട റേഷന്‍ വിഹിതം വിതരണം ചെയ്യാതെ തിരിമറി നടത്തുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുവാന്‍ ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1967 ലും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനു മുമ്പാകെയും പരാതി സമര്‍പ്പിക്കാം. റേഷന്‍ വിതരണം സംബന്ധിച്ച വിവരങ്ങള്‍ വിതരണത്തിന്റെ അവസാന തീയതി മുതല്‍ ഏഴ് ദിവസത്തിനകം അതത് റേഷന്‍ കടകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗുണഭോക്താക്കള്‍ക്ക് കാണത്തക്കവിധം റേഷന്‍ കടയുടമസ്ഥന്‍ പ്രസിദ്ധപ്പെടുത്തണം. ഇതു സംബന്ധിച്ച കാര്‍ഡുടമകളുടെ പരാതി ശരിയെന്നു കണ്ടാല്‍ റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കും.

റേഷന്‍ കടകള്‍ മുഖേന 1.54 കോടി ജനങ്ങള്‍ നാലു കിലോ അരിയും 1.24 കോടി ഗോതമ്പും സൗജന്യമായി നേടുന്നുണ്ട്. കൂടാതെ 1.24 കോടി ജനങ്ങള്‍ക്ക് രണ്ടു രൂപയക്ക് അരിയും 65 ലക്ഷം ജനങ്ങള്‍ക്ക് 8.90 രൂപയ്ക്ക അരിയും 6.70 രൂപയ്ക്ക് ഗോതമ്പും റേഷന്‍ നല്‍കുന്നുണ്ട്.

Comments

comments

Categories: Tech