തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; പതഞ്ജലിക്ക് 11 ലക്ഷം പിഴ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; പതഞ്ജലിക്ക് 11 ലക്ഷം പിഴ

ഡൊറാഡൂണ്‍: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിന് യോഗാഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പിന് പിഴ വിധിച്ചു. പതഞ്ജലിയുടെ അഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കാണ് ഹരിദ്വാറിലെ കോടതി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 11 ലക്ഷം രൂപയാണ് പിഴ.

2012ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് പതഞ്ജലിയുടെ കടുകെണ്ണ, ഉപ്പ്, പൈനാപ്പിള്‍ ജാം, തേന്‍, കടലമാവ് എന്നീ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് പരിശേധന നടത്തിയിരുന്നു. ഇവയ്ക്ക് ആവശ്യമായ ഗുണമേന്മയില്ലെന്നും പരസ്യം വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്നും പരിശേധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പതഞ്ജലിയുടേത് ശുദ്ധമായ കടുകെണ്ണയാണെന്നും മറ്റു കമ്പനികളുടേതില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉണ്ടെന്നുമായിരുന്നു പരസ്യങ്ങളില്‍ പറഞ്ഞിരുന്നത്.

Comments

comments

Categories: Branding

Related Articles