കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കുമേലുള്ള നിയന്ത്രണം നീക്കണം: നവീന്‍ പട്‌നായിക്

കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കുമേലുള്ള  നിയന്ത്രണം നീക്കണം: നവീന്‍ പട്‌നായിക്

ഭുവനേശ്വര്‍: കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കുമേലുള്ള നിയന്ത്രണണങ്ങള്‍ നീക്കം ചെയ്യണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് (പ്രൈമറി അഗ്രികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പിഎസിഎസ്) ആഴ്ചയില്‍ 24,000 രൂപയെ പിന്‍വലിക്കാനാവുകയുള്ളൂവെന്ന നിയന്ത്രണമുണ്ട്. ഇതിന്റെ പരിധി ഉയര്‍ത്തുകയാണെങ്കില്‍ സഹകരണ സംഘത്തില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകര്‍ക്ക് വായ്പകള്‍ സാധ്യമാക്കാനാകുമെന്ന് മോദിക്ക് അയച്ച കത്തില്‍ നവീന്‍ പട്‌നായിക് സൂചിപ്പിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിളകള്‍ക്കായുള്ള വായ്പ, സംഭരണ തുക, ഇന്‍ഷുറന്‍സ് ക്ലെയിം എന്നീ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ല. അതിനാല്‍ വാണിജ്യ ബാങ്കുകളുടെ ശാഖകളുടെ കറന്‍സി ചെസ്റ്റിലൂടെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് (ഡിസ്ട്രിക്റ്റ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് -ഡിസിസിബിഎസ്) പണം ലഭ്യമാക്കാവുന്നതാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രാദേശിക ഓഫീസുകള്‍ക്ക് ഇവ നിരീക്ഷിക്കുകയും ചെയ്യാം. ഇതിലൂടെ കര്‍ഷകര്‍ക്ക് നെല്ല് സംഭരണ തുകയും ഇന്‍ഷുറന്‍സ് ക്ലെയിമും വിതരണം ചെയ്യാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതും സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ (എസ്ബിഎന്‍) നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും അവയുടെ മാറ്റിവാങ്ങലിലെ നിയന്ത്രണങ്ങളും കാരണം ജില്ലാസഹകരണ സംഘങ്ങള്‍ ബുദ്ധിമുട്ടികള്‍ നേരിടുന്നുണ്ട്. ഇതിന് പുറമെ ജില്ലാസഹകരണ ബാങ്കുകള്‍ക്ക് നോട്ടുകള്‍ വിതരണം ചെയ്യാന്‍ വാണിജ്യ ബാങ്കുകള്‍ കറന്‍സി ചെസ്റ്റ് നല്‍കുന്നില്ലെന്നും പട്‌നായിക് കുറ്റപ്പെടുത്തി.

Comments

comments

Categories: Politics

Related Articles