മാന്‍ ട്രക്ക്‌സ് ഇന്ത്യ സിഎല്‍എ ഇവോ വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കി

മാന്‍ ട്രക്ക്‌സ് ഇന്ത്യ സിഎല്‍എ ഇവോ വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കി

 
കൊച്ചി: മാന്‍ ട്രക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഎല്‍എ ഇവോ നിരയില്‍ ഇന്ധനക്ഷമതയും കാര്യശേഷിയുമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ പുറത്തിറക്കി. ജര്‍മ്മനിയിലെ മാന്‍ ട്രക്ക് & ബസ് എജിയുടെ സബ്‌സിഡിയറിയാണ് മാന്‍ ട്രക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

സിഎല്‍എ ഇവോ 25.300 6X4 ബിഎസ്എ കണ്‍സ്ട്രക്ഷന്‍ ടിപ്പര്‍, സിഎല്‍എ ഇവോ 49.300 6X4 ബിഎസ്എ ട്രാക്ടര്‍ ഹെഡ് എന്നീ വാഹനങ്ങള്‍ ആദ്യമായി ബൗമ കോണ്‍എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മാന്‍ മധ്യപ്രദേശിലെ പിത്താമ്പൂരിലെ പ്ലാന്റിലാണ് പുതിയ വാഹനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിക്ക് അനുസൃതമായ രീതിയിലുള്ള വാഹനങ്ങള്‍ ഏഷ്യന്‍, മിഡില്‍ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.

ശക്തിയും ഇന്ധനക്ഷമതയും ആഗോളനിലവാരത്തിലുള്ള പ്രകടനവും മികച്ച സാങ്കേതികവിദ്യയും സുരക്ഷയും ഉറപ്പാക്കുന്നവയാണ് പുതിയ വാണിജ്യവാഹനങ്ങള്‍. ലോക നിലവാരത്തിന് അനുസൃതമായി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് മികച്ച ഷാസി ഫ്രെയിമും സസ്‌പെന്‍ഷനുമാണ്. ഏറ്റവും കഠിനമായ പ്രദേശങ്ങളില്‍ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നവയാണ് സിഎല്‍എ ഇവ നിര വാഹനങ്ങളെന്ന് കമ്പനി അവകാശപ്പെടുന്നു.

9-സ്പീഡ് ഗിയര്‍ ബോക്‌സുളളവയാണ് സിഎല്‍എ ഇവോ 25.300 6×4. ടര്‍ബോ ചാര്‍ജ്ഡ് ഇന്റര്‍ കൂള്‍ഡ് എന്‍ജിനുകള്‍ ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് കോമണ്‍ റെയില്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മികച്ച ട്രാക്ഷനും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഈ വാഹനങ്ങളുടെ പ്രത്യേകതയാണ്. കൂടാതെ എയ്‌റോഡൈനാമിക് കാബിന്‍, ഓപ്ഷണല്‍ എസി എന്നീ സൗകര്യങ്ങളുണ്ട്.

Comments

comments

Categories: Auto