മുത്തലാഖിനെതിരെ ഹൈകോടതി നിരീക്ഷണം

മുത്തലാഖിനെതിരെ ഹൈകോടതി നിരീക്ഷണം

 
കൊച്ചി: ഇസ്ലാമിക രാജ്യങ്ങളില്‍ പോലും മുത്തലാഖിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹ മോചനത്തിന്റെ കാര്യത്തില്‍ പൊതുനിയമം വേണമെന്നും, അത് ശരീയത്തിന് എതിരാകുമെന്ന ആശങ്ക അടിസ്ഥാനഹരഹിതമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. മൂന്ന് വ്യത്യസ്ത കേസുകള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.
വിവാഹ മോചന കാര്യത്തില്‍ ഏറ്റവുമധികം വിവേചനം നേരിടുന്നത് മുസ്ലീം സ്ത്രീകളാണെന്ന് നിരീക്ഷിച്ച കോടതി വിവാഹങ്ങള്‍ക്ക് പൊതു നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയത്തിനും നിയമ കമ്മീഷനും വിധി പകര്‍പ്പ് അയക്കാനും നിര്‍ദേശം നല്‍കി.

Comments

comments

Categories: Slider, Top Stories