കെല്‍ട്രോണിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും: വ്യവസായ മന്ത്രി

കെല്‍ട്രോണിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും: വ്യവസായ മന്ത്രി

 

തിരുവനന്തപുരം: കെല്‍ട്രോണിനെ രാജ്യത്തെ ഉന്നത നിലവാരമുള്ള പൊതുമേഖല സ്ഥാപനമാക്കി ഉയര്‍ത്തുമെന്നും ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹായസഹകരണങ്ങളുമുണ്ടാകുമെന്നും വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഭാവിയിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് കെല്‍ട്രോണിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കണമെന്നും ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ മത്സരിക്കുന്നതിനുള്ള കരുത്തു നേടണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനു(എന്‍പിസിഐഎല്‍) വേണ്ടി കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന യുപിഎസ് സിസ്റ്റത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനായി കെല്‍ട്രോണ്‍ കരകുളം യൂണിറ്റിലെത്തിയതായിരുന്നു അദ്ദേഹം.

റിയാബ് ചെയര്‍മാന്‍ എം പി സുകുമാരന്‍ നായര്‍, കെല്‍ട്രോണ്‍ ചെയര്‍മാന്‍ കെ ജി വിജയകുമാരന്‍ നായര്‍, മാനേജിംഗ് ഡയറക്റ്റര്‍ ടി ആര്‍ ഹേമലത, കെല്‍ട്രോണിലെ വിവിധവകുപ്പ് മേധാവികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച്ച നടത്തി. എന്‍പിസിഐഎല്ലിന്റെ ഗുജറാത്തിലെ കക്രാപര്‍, രാജസ്ഥാനിലെ റാവത്ത്ഭട്ട എന്നിവിടങ്ങളിലെ മെഗാപവര്‍ പ്രോജക്റ്റുകള്‍ക്കു വേണ്ടി എട്ട് യുപിഎസ് സിസ്റ്റം(ത്രീഫേസ്, 2ത500സ്മ) നിര്‍മ്മിച്ചു നല്‍കുന്നതിനായി കെല്‍ട്രോണിന് 10.5 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസര്‍, ഫീല്‍ഡ് പ്രോഗ്രാമബിള്‍ ഗേറ്റ് അരൈ തുടങ്ങിയ അതിനൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന യുപിഎസ് ന്യൂക്ലിയര്‍ പവര്‍ സ്റ്റാഷനുകളില്‍ തടസമില്ലാതെയുള്ള പ്രവര്‍ത്തനത്തിന് ഉപകരിക്കുന്നതാണ്. എന്‍പിസിഐഎല്‍ നടത്തിയ എല്ലാവിധ ഗുണപരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കിയാണ് കെല്‍ട്രോണ്‍ യുപിഎസ് സിസ്റ്റം പുറത്തിറക്കുന്നത്.

Comments

comments

Categories: Slider, Top Stories