ട്രോളുകള്‍ക്കിടെ നോട്ട് നിരോധനത്തെ ന്യായീകരിച്ച് സുരേന്ദ്രന്‍

ട്രോളുകള്‍ക്കിടെ നോട്ട് നിരോധനത്തെ ന്യായീകരിച്ച് സുരേന്ദ്രന്‍

നോട്ട് നിരോധനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റു വാങ്ങിയ ബിജെപി നേതാവാണ് കെ സുരേന്ദ്രന്‍. നോട്ട് നിരോധനത്തെ അനുകൂലിച്ച് ബിജെപിയെയും പ്രധാനമന്തച്രകി നരേന്ജ്ര മോഡിയെയും ന്യായീകരിച്ച് മുന്‍പന്തിയില്‍ നിന്ന നേതാവ്. അസാധു നോട്ടുകളില്‍ ഏറിയ പങ്കും ബാങ്കുകളില്‍ തിരിച്ചെത്തുകയാണെന്ന് കേന്ദ്ര ഫിനാാന്‍സ് സെക്രട്ടറിയുടെ വിലയിരുത്തലിനെത്തുടര്‍ന്ന് സുരേന്ദ്രനെതിരേ ഉയര്‍നവ്‌ന് വിമര്‍ശനങ്ങളുടെ ശക്തി കൂടിയിട്ടുണ്ട്. അസാധുവായതില്‍ മൂന്നു ലക്ഷം കോടി രൂപയെങ്കിലും തിരികെയെത്താതിരുന്നാല്‍ താന്‍ പറയുന്ന പണിചെയ്യാമെന്ന് ചാനലില്‍ നടത്തിയ വെല്ലുവിളിയാണ് ഏറ്റവുമൊടുവില്‍ അദ്ദേഹത്തെ തിരിച്ചടിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണമെന്ന പോലെ ഫേസ് ബുക്ക് പോസ്റ്റ്. ക്രയവിക്രയത്തിന് അച്ചടിച്ചതും അച്ചടി പുരോഗമിക്കുന്നതുമായ കറന്‍സികള്‍ പര്യാപത്മാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതീക്ഷിച്ചതിനേക്കാല്‍ കൂടുതല്‍ നോട്ടുകള്‍ തിരികെയെത്തിയതിനു കാരണം കള്ളപ്പണം വെളുപ്പിക്കാന്‍ നിരോധനശേഷവും പ്രത്യോകപദ്ധതിപ്രകാരം അവസരം കൊടുത്തതിനാസാണെന്നും അ്കാശപ്പെടുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നോട്ടുനിരോധനം തെററായ നടപടി ആണെന്ന് വാദിക്കുന്നവരോട് :
1) ആകെ റദ്ദാക്കിയ നോട്ടുകള്‍15.5ലക്ഷം കോടി
2) ഇതുവരെ അച്ചടിച്ച നോട്ടുകള്‍ 5 ലക്ഷം കോടി
3) എട്ടാംതീയതിക്കു മുന്‍പ് അച്ചടിച്ചത് 2 ലക്ഷം കോടി
4) ഒരു ദിവസം ശരാശരി ക്രയവിക്രയം 9 ലക്ഷം മുതല്‍ 10 ലക്ഷം കോടി വരെ
5) ഇനി പ്രതിസന്ധി തീരാന്‍ വേണ്ടത് 2 മുതല്‍ 3 ലക്ഷം കോടിവരെ
അതിനര്‍ത്ഥം 15.5 ലക്ഷം കോടി അച്ചടിച്ചു തീരുന്നതുവരെ ക്രയവിക്രയപ്രതിന്ധി നിലനില്‍ക്കില്ല. ബാങ്കില്‍ അടച്ച മുഴുവന്‍ നോട്ടുകളും ഇടപാടുകാര്‍ ഉടനെ പിന്‍വലിക്കില്ല.
ഇനി 3 ലക്ഷം കോടി രൂപയെങ്കിലും തിരിച്ചുവരില്ലെന്ന് നേരത്തെ പറഞ്ഞത് തെററിപ്പോയെന്ന് വാദിക്കുന്നവരോട്:
നോട്ടുനിരോധനം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് സര്‍ക്കാര്‍ ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചത്.
അതുപ്രകാരം കണക്കില്‍പ്പെടാത്ത കള്ളപ്പണവും ജനങ്ങള്‍ക്ക് ബാങ്കില്‍ നിക്ഷേപിക്കാം.
അതിന്രെ അന്‍പതു ശതമാനം നികുതി ഒടുക്കണം.
ബാക്കി വരുന്ന തുകയുടെ 75 ശതമാനം പലിശ ഇല്ലാതെ ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കണം.
നാലു വര്‍ഷം കഴിഞ്ഞേ പണം പിന്‍വലിക്കാനാവൂ.
ബാക്കി 25 ശതമാനം നിക്ഷേപകനു കിട്ടും.
അപ്പോള്‍ പിന്നെ മുഴുവന്‍ പണവും ബാങ്കില്‍ തിരിച്ചുവരുമെന്ന് പറയുന്നതില്‍ എവിടെയാണ് പിശക്?
ഇനി ബാങ്കില്‍ വന്നതു മുഴുവന്‍ വൈററ് മണിയാണെന്നും കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പറയുന്നത് എന്തടിസ്ഥാനത്തില്‍?
പ്രശ്‌നം പ്രതിപക്ഷത്തിന്രെ വേവലാതിയാണ്. അതിനു മരുന്നില്ല.

Comments

comments

Categories: Politics, Trending

Related Articles