ജോയ് ആലുക്കാസിന്റെ യു എസിലെ രണ്ടാമത്തെ ഷോറൂം ന്യൂ ജേഴ്‌സിയിലെ എഡിസണില്‍

ജോയ് ആലുക്കാസിന്റെ യു എസിലെ രണ്ടാമത്തെ ഷോറൂം ന്യൂ ജേഴ്‌സിയിലെ എഡിസണില്‍

 

കൊച്ചി: പ്രമുഖ ജൂവല്‍റി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറൂം ന്യൂ ജേഴ്‌സിയിലെ എഡിസണില്‍ ഡിസംബര്‍ 17 ന് ഉദ്ഘാടനം ചെയ്യും. ആഗോള ബ്രാന്‍ഡായ ജോയ് ആലുക്കാസിന് ഷോറൂമുകളുളള 11മത് രാജ്യമാണ് അമേരിക്ക. ചിക്കാഗോയിലെ വെസ്റ്റ് ഡേവന്‍ അവന്യൂവിലും പുതിയ ഷോറൂം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
ഏറ്റവും ലേറ്റസ്റ്റ് ഗോള്‍ഡ് ആന്റ് ഡയമണ്ട് ആഭരണങ്ങള്‍ക്കൊപ്പം ജോയ്ആലുക്കാസ് ജൂവല്‍റിയുടെ തനതു ബ്രാന്‍ഡുകളായ വേദ, പ്രൈഡ് ഡയമണ്ട്‌സ്, എലഗന്‍സ് പോല്‍കി ഡയമണ്ട്‌സ്, മസാക്കി പേള്‍സ് കളക്ഷന്‍, സെനിന ടര്‍കിഷ് ജൂവല്‍റി കളക്ഷന്‍, ലില്‍ ജോയ് കിഡ്‌സ് ജൂവല്‍റി കളക്ഷന്‍, അപൂര്‍വ്വ ആന്റിക് കളക്ഷന്‍, രത്‌ന പ്രെഷ്യസ് സ്റ്റോണ്‍ കളക്ഷന്‍, എത്‌നിക്, സ്‌പെഷ്യല്‍ ഒക്കേഷണല്‍ ജൂവല്‍റി, കണ്ടംപററി ജൂവല്‍റി എന്ന്ിവയുടെ വിപുലമായ ശേഖരവും പുതിയ ഷോറൂമില്‍ ലഭ്യമാകും.

Comments

comments

Categories: Branding