ഐഡിയഫോര്‍ജില്‍ ഇന്‍ഫോസിസ് നിക്ഷേപം

ഐഡിയഫോര്‍ജില്‍ ഇന്‍ഫോസിസ് നിക്ഷേപം

 
മുംബൈ: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഇന്ത്യന്‍ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയഫോര്‍ജില്‍ നിക്ഷേപം നടത്തി. നിക്ഷേപതുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിരീക്ഷണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ഐഡിയഫോര്‍ജ് നിര്‍മിക്കുന്ന ഡ്രോണുകളാണ് ഇന്ത്യന്‍ ആര്‍മി ഉപയോഗിക്കുന്നത്. കൂടാതെ ഊര്‍ജം, കൃഷി, ടെലികോം, തുടങ്ങിയ മേഖലകളിലും ഐഡിയഫോര്‍ജിന്റെ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഐഡിയഫോര്‍ജ് മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ഇന്നൊവേഷനിലധിഷ്ഠിതമായ ഡ്രോണ്‍ കമ്പനിയാണ്. അവരുടെ ഡ്രോണുകളുടെ രൂപകല്‍പ്പനയും നിര്‍മാണവും ഇന്ത്യയിലാണ് നടക്കുന്നത്. ഐഡിയഫോര്‍ജുമായി സഹകരിച്ചുകൊണ്ട് അവരുടെ ടെക്‌നോളജിയും വിദഗ്ധരുടെ സേവനവും ഇന്‍ഫോസിസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്-ഇന്‍ഫോസിസ് കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് വെഞ്ച്വേഴ്‌സ് ഗ്ലോബല്‍ മേധാവി റിതിക സൂരി പറഞ്ഞു. ഇന്‍ഫോസിസിന്റെ 500 ദശലക്ഷത്തിന്റെ നിക്ഷേപക ഫണ്ടില്‍ നിന്നുള്ള പതിനൊന്നാമത് നിക്ഷേപമാണ് ഐഡിയഫോര്‍ജിലേത്.

ഐഐടി ബോംബെ പൂര്‍വവിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ ചേര്‍ന്നാരംഭിച്ച ഈ സ്റ്റാര്‍ട്ടപ്പ് ഇക്കണോമിക് ടൈംസിന്റെ അടുത്ത വര്‍ഷത്തെ മികച്ച 50 ഹോട്ട് സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആഗോള തലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ദൗത്യത്തില്‍ ഇന്‍ഫോസിസിനെ നിക്ഷേപകരായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഡാറ്റാ അക്യുസിഷനും അനലിക്റ്റിക്‌സ് ആവശ്യങ്ങളും നിറവേറ്റികൊണ്ട് ഇന്‍ഡസ്ട്രിയില്‍ വികസിക്കുന്നതിനുള്ള കമ്പനിയുടെ പദ്ധതിയുടെ വിജയത്തിന് പങ്കാളിത്തം പ്രധാന പങ്കു വഹിക്കുമെന്നും ഐഡിയഫോര്‍ജ് സ്ഥാപകനും സിഇഒവുമായ അങ്കിത് മേഹ്ത പറഞ്ഞു.

Comments

comments

Categories: Entrepreneurship