സ്വര്‍ണ വില പതിനൊന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സ്വര്‍ണ വില പതിനൊന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

 

കൊച്ചി: സ്വര്‍ണ വില പതിനൊന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. നോട്ട് അസാധുവാക്കല്‍ നടപ്പിലായ നവംബര്‍ ഒമ്പതിനു ശേഷം ഇതുവരെ 3000 രൂപയുടെ ഇടിവാണ് പവന്‍ വിലയിലുണ്ടായത്.
ഇന്നലെ 20,720 രൂപയില്‍ നിന്നും പവന് 240 രൂപ ഇടിഞ്ഞ് 20,480 രൂപയിലാണ് വ്യാപാരം നടന്നത്. വ്യാഴാഴ്ച്ചയും പവന് 240 രൂപ കുറഞ്ഞിരുന്നു. നോട്ട് നിരോധനത്തിനു പിന്നാലെ സ്വര്‍ണം കൈവശം വെക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന ആശങ്കയാണ് വിലയിടിവിനു കാരണം.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം രാജ്യത്ത് സ്വര്‍ണ വില വന്‍തോതില്‍ താഴ്ന്നിരുന്നു. നോട്ട് പിന്‍വലിച്ചതിന്റെ പിറ്റേന്ന് 23,480 രൂപിലേക്ക് വില കയറിയെങ്കിലും തൊട്ടടുത്ത ദിവസം 22,880 രൂപയിലേക്ക് വില ഇടിഞ്ഞു. പിന്നീട് പല ദിവസങ്ങളായി വില താഴേക്ക് പതിക്കുകയായിരുന്നു.
ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന നിഗമനത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ തനിത്തങ്കത്തിന്റെ വില ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) ഒരു മാസം കൊണ്ട് എട്ട് ശതമാനമാണ് ഇടിഞ്ഞത്. ഫെഡ് റിസര്‍വ് പ്രഖ്യാപനം വന്നതോടെ കഴിഞ്ഞ ദിവസം മാത്രം 12.40 ഡോളറിന്റെ ഇടിവാണുണ്ടായത്. ഇപ്പോള്‍ 1,130.20 ഡോളറാണ് വില

Comments

comments

Categories: Slider, Top Stories