ഇന്ത്യക്കാരുടെ നിയമനം; ഡിസ്‌നിക്കെതിരെ ഹര്‍ജി

ഇന്ത്യക്കാരുടെ നിയമനം; ഡിസ്‌നിക്കെതിരെ ഹര്‍ജി

 

വാഷിങ്ടണ്‍: അമേരിക്കാര്‍ക്ക് പകരം ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയെന്ന് ആരോപിച്ച് ഡിസ്‌നി കമ്പനിക്കെതിരെ ഹര്‍ജി. കമ്പനിയിലെ തന്നെ ഐടി ജീവനക്കാരാണ് ഇതുസംബന്ധിച്ച് ഫ്‌ളോറിഡ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

2014 ഒക്‌റ്റോബറില്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയിലെ ഡിസ്‌നി കമ്പനിയില്‍ നിന്നും 250 ഐടി ജീവനക്കാരെ പിരിച്ചുവിടുന്നതായി ഒരു ദിവസം പെട്ടെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതിനു പകരമായി എടുത്ത എല്ലാവരും ഇന്ത്യന്‍ വംശജരോ ഇന്ത്യക്കാരോ ആണെന്നാണ് ഹര്‍ജിയിലെ ആരോപണം. ദേശവും വംശവും നോക്കിയാണ് കമ്പനി ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്നും ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം കമ്പനിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചവരില്‍ പലരും തങ്ങള്‍ക്ക് പകരം കമ്പനിയില്‍ എത്തുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്ന വ്യവസ്ഥയാണ് ഏറ്റവും അപമാനകരമെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Slider, Top Stories