ഡെല്‍ഹി എയര്‍പ്പോര്‍ട്ട് ഇ-ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു

ഡെല്‍ഹി എയര്‍പ്പോര്‍ട്ട് ഇ-ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു

 

ന്യുഡെല്‍ഹി: ഡെല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് www.shopflydel.in എന്ന പേരില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. ആഭ്യന്തര യാത്രക്കാരുടെ വിമാനത്താവളത്തിലെ ഷോപ്പിംഗ് അനുഭവം മികച്ചതാക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ടെര്‍മിനര്‍ ഒന്ന്, മൂന്ന് എന്നിവയുടെ ആഭ്യന്തര ഔട്ട്‌ലറ്റുകളില്‍ വില്‍ക്കുന്ന ബ്യൂട്ടി, ഫാഷന്‍, പേന തുടങ്ങി 20 വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ കഴിയും. യാത്രയ്ക്കു 30 ദിവസം മുമ്പ് മുതല്‍ വിമാനം പുറപ്പെടുന്ന സമയത്തിനു 12 മണിക്കൂര്‍ മുമ്പ് വരെ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താന്‍ സാധിക്കും.

ഡെല്‍ഹി വിമാനത്താവളം വഴി യാത്ര ചെയുന്നവരില്‍ 70 ശതമാനത്തിലധികം പേരും സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളാണെന്നും കൂടുതല്‍ ഉപഭോകൃത സൗഹൃദ പദ്ധതികള്‍ വിമാനത്താവളത്തില്‍ നടപ്പിലാക്കുമെന്നും ഡിയാല്‍ സിഇഒ പ്രഭാകര റാവു പറഞ്ഞു. സെല്‍ഫ് ചെക്ക് കിയോസ്‌ക്, സെല്‍ഫ് ബാങ്ക് ഡ്രോപ് സൗകര്യം, ഫ്‌ളൈഡെല്‍ മൊബീല്‍ ആപ്പ് തുടങ്ങി പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനുമായി ഡിയാല്‍ അധികൃതര്‍ വിവിധ ഡിജിറ്റല്‍ പദ്ധതികള്‍ ഇവിടെ നടപ്പിലാക്കിവരുന്നുണ്ട്.

Comments

comments

Categories: Branding