സൈബര്‍ സുരക്ഷ ഉറപ്പാക്കണം

സൈബര്‍ സുരക്ഷ ഉറപ്പാക്കണം

ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് രാഹുല്‍ ഗാന്ധി, വിജയ് മല്ല്യ, ബര്‍ഖാ ദത്ത് തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായി ഹാക്കിംഗിന്റെ കഥകള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. അതിവേഗത്തില്‍ ഡിജിറ്റല്‍ ആകാന്‍ നാം കുതിക്കുമ്പോള്‍ സൈബര്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണം. അല്ലെങ്കില്‍ അരാജകത്വപരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. സാമ്പത്തിക ക്രമക്കേടുകളും സോഷ്യല്‍ മീഡിയ എക്കൗണ്ടുകളുടെ ഹാക്കിംഗും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വരെ സൈബര്‍ കുറ്റങ്ങളുടെ പരിധിയില്‍ വരുന്നുണ്ട്.

സൈബര്‍ കുറ്റങ്ങള്‍ക്ക് വിട്ടുവീഴ്ച്ചയില്ലാതെ ശിക്ഷ നല്‍കുന്ന അവസ്ഥ വന്നാല്‍ മാത്രമേ ഇതിന് അയവു വരൂ. ഒക്‌റ്റോബറില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 3.2 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ്. ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഡിജിറ്റല്‍ സാക്ഷരതയില്ലാതെ ഡിജിറ്റല്‍ പണമിടപാടിലേക്ക് കൂടി കടക്കുമ്പോള്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണുണ്ടാകുക. ഡിജിറ്റല്‍ തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷ നേടാമെന്ന കാര്യത്തില്‍ സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉടനുണ്ടാകണം.

Comments

comments

Categories: Editorial