സ്റ്റാര്‍ട്ടപ്പുകള്‍ക്കു സഹായമൊരുക്കി കോവര്‍ക്കിംഗ് സ്‌പേസുകള്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്കു സഹായമൊരുക്കി കോവര്‍ക്കിംഗ് സ്‌പേസുകള്‍

 

അഹമ്മദാബാദ്: അഹമ്മദാബാദ്, രാജ്‌കോട്ട്, ഉദയ്പൂര്‍, ജയ്പൂര്‍, പൂനെ തുടങ്ങിയ രണ്ടാം നിര നഗരങ്ങളില്‍ കോവര്‍ക്കിംഗ് സ്‌പേസുകളുടെ എണ്ണം കൂടുന്നു. പരസ്പര സഹകരണത്തിനുള്ള അവസരമൊരുക്കി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കുക എന്നതാണ് കോവര്‍ക്കിംഗ് സ്‌പേസുകളുടെ ലക്ഷ്യം. ചെറിയ സിറ്റികളില്‍ കൂണുപോലെ മുളച്ചുവരുന്ന കോവര്‍ക്കിംഗ് സ്‌പേസുകള്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ ഗുണകരമായി സഹായിക്കുന്നുണ്ടെന്ന് 40 ഇന്ത്യന്‍ സിറ്റികളില്‍ സാന്നിദ്ധ്യമുള്ള അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇചായ് എന്ന സ്റ്റാര്‍ട്ടപ്പിന്റ സ്ഥാപകന്‍ ജതിന്‍ ചൗധരി പറയുന്നു.

ലൈവ്‌സ്‌പേസസ്, പ്രോജക്റ്റ് കഫേ, ഡബിള്‍ഒ, കോലാബ്, വര്‍ക്കിംഗ് കമ്പനി, ഡാഫ്റ്റര്‍, ഫ്‌ളെക്‌സി ബിസിനസ് ഹബ്, വെഞ്ച്വര്‍ കഫേ, അണ്‍ക്യുബേറ്റ്, ഓപ്പണ്‍ എക്‌സ്സെല്‍ ടെക്‌നോളജി സെന്റര്‍, 1947, കോഹിര്‍, സിഐഐഇയുടെ ഐഡിയപാഡ് എന്നിവയുള്‍പ്പെടെ പത്തില്‍ അധികം കോവര്‍ക്കിംഗ് സ്‌പേസുകള്‍ അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൂററ്റിലും രാജ്‌കോട്ടിലും അടുത്തിടെ കോവര്‍ക്കിംഗ് സ്‌പേസുകള്‍ ആരംഭിച്ചിരുന്നു.

വളര്‍ന്നുവരുന്ന നവസംരംഭകരുടെ ഒരു കൂട്ടായ്മയാണ് ഇത്തരം കോവര്‍ക്കിംഗ് സ്‌പേസുകള്‍. ഇവിടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നു. നവസംരംഭകരെ ഉദ്ദേശിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന കോവര്‍ക്കിംഗ് സ്‌പേസ് ലൈവ്‌സ്‌പേസസിന്റെ ഉടമ വിശ്വം പരേഖ് പറഞ്ഞു.

ആറുമാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ അഹമ്മദാബാദില്‍ രണ്ട് കോവര്‍ക്കിംഗ് സ്‌പേസുകള്‍ തുടങ്ങി. ഒരു മാസത്തിനുള്ളില്‍ തന്നെ ഈ സ്‌പേസുകള്‍ പൂര്‍ണ്ണമായും സംരംഭകരെ കൊണ്ട് നിറഞ്ഞു. ഉടന്‍ തന്നെ മൂന്നാമത്തെ സ്‌പേസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങളിപ്പോള്‍ ഡബിള്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ പത്തോളം കോവര്‍ക്കിംഗ് സ്‌പേസുകള്‍ പൂനെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അധികം തമസിക്കാതെ കൂടുതല്‍ കോവര്‍ക്കിംഗ് സ്‌പേസുകള്‍ ഇവിടെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Entrepreneurship