ആക്‌സിസ് ബാങ്കില്‍ വീണ്ടും വ്യാജ നിക്ഷേപം കണ്ടെത്തി

ആക്‌സിസ് ബാങ്കില്‍ വീണ്ടും വ്യാജ നിക്ഷേപം കണ്ടെത്തി

 

നോയിഡ: ആക്‌സിസ് ബാങ്കിന്റെ നോയിഡ ശാഖയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 20 എക്കൗണ്ടുകളിലായി 60 കോടി രൂപയുടെ വ്യാജ നിക്ഷേപം കണ്ടെത്തി. ആക്‌സിസ് ബാങ്കില്‍ വന്‍ തോതില്‍ കള്ളപ്പണ നിക്ഷേപം എത്തുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നേരത്തേയും വ്യാജനിക്ഷേപം കണ്ടെത്തുകയും ചില ബാങ്ക് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
ഡെല്‍ഹി ചാന്ദ്‌നിചൗക്കിലുള്ള ആക്‌സിസ് ബാങ്ക് ശാഖയില്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത 44ഓളം എക്കൗണ്ടുകളിലായി 100 കോടി രൂപയോളം നിക്ഷേപിച്ചിട്ടുണ്ടെന്നും 15 വ്യാജ എക്കൗണ്ടുകളിലായി 70 കോടി രൂപയുണ്ടെന്നും ഐടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. 450 കോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ രേഖകള്‍ ലഭ്യമല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Comments

comments

Categories: Slider, Top Stories