ആമസോണ്‍ വില്‍പ്പനക്കാരുടെ എണ്ണത്തില്‍ 160 ശതമാനം വളര്‍ച്ച

ആമസോണ്‍ വില്‍പ്പനക്കാരുടെ എണ്ണത്തില്‍ 160 ശതമാനം വളര്‍ച്ച

 

ബെംഗളൂരു: 1.4 ലക്ഷത്തിലധികം ആക്ടീവ് സെല്ലേഴ്‌സ് ഉള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആമസോണിന്റെ വില്‍പ്പനക്കാരുടെ എണ്ണത്തില്‍ 2016 ല്‍ 160 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ചെറുകിട വില്‍പ്പനകാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ആമസോണ്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കിയതാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് ആമസോണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ ആമസോണ്‍ വിവിധ വിഭാഗങ്ങളിലായി 9.5 കോടിയില്‍ അധികം ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. പരിശീലനം സിദ്ധിച്ച 1900 ഫ്രീലാന്‍സ് ഇ-കൊമേഴ്‌സ് സ്‌പെഷലിസ്റ്റുകളെ മുപ്പതില്‍ അധികം സിറ്റികളില്‍ ആമസോണ്‍ വിന്യസിച്ചിട്ടുണ്ട്. 300 ല്‍ അധികം സേവന ദാതാക്കള്‍ വ്യാപാരികളെ ഇമേജറി, കാറ്റലോഗിങ്, ഗതാഗതം, നിയമപരമായ ആവശ്യങ്ങള്‍ എന്നിവയിലൊക്കെ സഹായിക്കാനായി രംഗത്തുണ്ട്. 60 മിനുറ്റിനുള്ളില്‍ മാര്‍ക്കറ്റ് പ്ലേസില്‍ എത്താന്‍ വ്യാപാരികളെ സഹായിക്കുന്നതിനായി ഫെബ്രുവരിയില്‍ ആരംഭിച്ച ആമസോണ്‍ തത്കാല്‍ സ്‌കീം 120 സിറ്റികളില്‍ ലഭ്യമാണ്-ആമസോണ്‍ ഇന്ത്യയുടെ സെല്ലര്‍ സര്‍വീസ് വിഭാഗം ഡയറക്റ്ററും ജനറല്‍ മാനേജറുമായ ഗോപാല്‍ പിള്ള പറഞ്ഞു.

ചെറുകിട വില്‍പ്പനക്കാരെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈന്‍ ബിസനസുകള്‍ മാനേജ് ചെയ്യാനുള്ള സാഹചര്യങ്ങളുടെ അഭാവം പലപ്പോഴും ഒരു പ്രശ്‌നമായി തീരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആമസോണിന്റെ സര്‍വീസ് പ്രൊവൈഡിംഗ് നെറ്റ്‌വര്‍ക്ക് ചെറുകിട വ്യാപാരികളെ ഈ പ്രശ്‌നം മറികടക്കാന്‍ സഹായിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding