വതല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ പ്രസക്തം

വതല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ പ്രസക്തം

ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുന്നതിന് വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങളാണ് മുന്‍ ഫിനാന്‍സ് സെക്രട്ടറി രത്തന്‍ വതല്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി നിര്‍ദേശിച്ചത്. കമ്മിറ്റി നിര്‍ദേശിച്ച മിക്ക കാര്യങ്ങളും സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ പേമെന്റുകള്‍ നിയന്ത്രിക്കാന്‍ സ്വതന്ത്ര റെഗുലേറ്റര്‍ വേണമെന്നത് എത്രമാത്രം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമുണ്ട്.

മൂന്ന് വര്‍ഷം കൊണ്ട് നോട്ട് രഹിത പണമിടപാടുകള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പകുതിയിലെത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്കായി സ്വതന്ത്ര റെഗുലേറ്ററി സംവിധാനം, പേമെന്റ്‌സ് ആന്‍ഡ് സെറ്റില്‍മെന്റ് നിയമ ഭേദഗതി, കറന്‍സി ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ടുവെക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകളില്‍ ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന വതല്‍ സമിതിയുടെ നിര്‍ദേശം നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.
ഡിജിറ്റല്‍ പേമെന്റുകള്‍ക്കായി പരമാവധി ആധാര്‍ ഉപയോഗപ്പെടുത്തുന്ന സംവിധാനത്തിലേക്ക് രാജ്യം മാറണമെന്നാണ് വതല്‍ കമ്മിറ്റിയുടെ നിലപാട്. സമിതിയുടെ നിര്‍ദേശങ്ങള്‍ എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

Comments

comments

Categories: Editorial