വോഡഫോണ്‍ എം-പെസ പേ അവതരിപ്പിച്ചു

വോഡഫോണ്‍ എം-പെസ പേ അവതരിപ്പിച്ചു

കൊച്ചി: കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ കറന്‍സി കൈമാറാതെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനായി വോഡഫോണ്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ വോഡഫോണ്‍ എം-പെസ പേ അവതരിപ്പിച്ചു.
തികച്ചും ലളിതമായ ഈ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഉപയോഗിച്ചു തുടങ്ങാനായി കച്ചവടക്കാരും ചെറുകിടക്കാരും വോഡഫോണ്‍ എം-പെസ ആപ്പ് ഡൗണ്‍ലോഡു ചെയ്ത് വോഡഫോണ്‍ എം-പെസയില്‍ മര്‍ച്ചന്റ് ആയി രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതിയാകും. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, കച്ചവടക്കാര്‍ക്ക് കുടിശ്ശിക അടയ്ക്കാനുള്ള ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷനില്‍ ക്ലിക്കു ചെയ്യുകയും തങ്ങളുടെ എം-പെസ വാലറ്റ്, ബാങ്ക് എക്കൗണ്ട്, ഡെബിറ്റ,് ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ലളിതമായി പേമെന്റ് നടത്തുകയും ചെയ്യാം.

തടസ്സങ്ങളില്ലാതെ തികച്ചും സുരക്ഷിതമായി രീതിയില്‍ പെയ്‌മെന്റ് നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രധാനമന്ത്രി വിഭാവനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യയോടും കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയോടും പ്രതിബദ്ധതയുള്ള കോര്‍പ്പറേറ്റ് എന്ന നിലയിലാണു തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വോഡഫോണ്‍ എം-പെസ പേ അവതരിപ്പിച്ചുകൊണ്ട് വോഡഫോണ്‍ ഇന്ത്യയുടെ എംഡിയും സിഇഒയുമായ സുനില്‍ സൂദ് പറഞ്ഞു. വോഡഫോണ്‍ എം-പെസ അവതരിപ്പിച്ചു കൊണ്ട് 2013 ല്‍ തന്നെ തങ്ങള്‍ ഈ മേഖലയിലെ ചുവടുവെയ്പ്പുകള്‍ക്കു തുടക്കം കുറിച്ചിരുന്നു. 8.4 ദശലക്ഷം ഉപഭോക്താക്കളും 1,30,000 ഔട്ട്‌ലെറ്റുകളുമാണ് ഇന്ന് ഇന്ത്യയിലാകെയായി ഉള്ളത്. കച്ചവടക്കാര്‍ക്കും ചെറുകിടക്കാര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് തങ്ങള്‍ ഈ രംഗത്തെ പ്രയാണത്തിന്റെ ആവേഗം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഡിജിറ്റലായി ഇടപാടുകള്‍ നടത്താന്‍ ഇതു പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ആപ്പ് ആയും യു.എസ്.എസ്.ഡി. രീതിയിലും എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന ഡിജിറ്റല്‍ വാലറ്റാണ് വോഡഫോണ്‍ എം-പെസ. *400# എന്ന ഷോര്‍ട്ട് കോഡ് ഉപയോഗിച്ച് വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കി ഉപയോഗിച്ചു തുടങ്ങാം. പണം ഡിജിറ്റലൈസ് ചെയ്യാനും സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും പണം നല്‍കാനും ബില്‍ അടക്കാനും റീച്ചാര്‍ജ്ജിനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പണം അടക്കാനും രാജ്യത്തെ 1,30,000 ടച്ച് പോയിന്റുകളില്‍ നിന്നു സൗകര്യാര്‍ത്ഥം പണം പിന്‍വലിക്കാനും ഇതു സഹായകമാകും.

വോഡഫോണ്‍ എം-പെസ പേ വഴി ബില്ലുകള്‍ അടക്കുമ്പോഴും, തിരഞ്ഞെടുക്കപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോഴും ഇടപാടുകാര്‍ക്ക് പല ആനുകൂല്യങ്ങളും ഇതിനോടൊപ്പം ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് 5% കാഷ് ബാക്ക് ലഭിക്കും. വെീുരഹൗല.െരീാ ലെ തിരഞ്ഞെടുക്കപ്പെട്ട ഇടപാടുകള്‍ക്ക് 500 രൂപവരെ കാഷ് ബാക്ക്, പെട്രേള്‍ പമ്പിലെ ഇടപാടുകള്‍ക്ക് 0.75% കാഷ് ബാക്ക്, തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ട വോഡഫോണ്‍ പ്രീപെയ്ഡ് പായ്ക്കുകളില്‍ ഫുള്‍ ടോക്ക് ടൈം എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്. ഇതിനുപുറമേ, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍ (മൊബീല്‍ നമ്പറിലേക്ക് പണം അയ്ക്കല്‍), ഓണ്‍ലൈന്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വഴി വാലറ്റില്‍ പണം നിറക്കുന്നതും പൂര്‍ണ്ണമായും സൗജന്യമാണ്.

Comments

comments

Categories: Branding