ട്രിയംഫ് ബോണെവില്ലെ ബോബര്‍ ഫെബ്രുവരിയില്‍

ട്രിയംഫ് ബോണെവില്ലെ ബോബര്‍ ഫെബ്രുവരിയില്‍

 

ന്യൂഡെല്‍ഹി: ട്രിയംഫിന്റ ഫാക്ടറി കസ്റ്റം ബൈക്കായ ബോണെവില്ലെ ബോബര്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലെങ്കിലും ട്രിയംഫിന്റെ അടുത്ത ലോഞ്ചിംഗ് ബോബര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. ബോണെവില്ലെ ടി120നെ അടിസ്ഥാനമാക്കി നിര്‍മിച്ച ബോബര്‍ 12 ലക്ഷം രൂപയ്ക്കുള്ളിലാകും ഇന്ത്യയില്‍ ലഭ്യമാവുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.
അടിസ്ഥാനപരമായി ടി120 ആണെങ്കിലും ചെയ്‌സ്, സസ്‌പെന്‍ഷന്‍ എന്നിവയില്‍ മാറ്റം വരുത്തിയാണ് ബോബര്‍ ട്രിയംഫ് ഒരുക്കുന്നത്. 1200 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. റോഡ് ആന്‍ഡ് റെയ്ന്‍ ഡ്രൈവിംഗ് മോഡകളും ബോണെവില്ലെ ബോബറിലുണ്ട്.

Comments

comments

Categories: Auto