റെസിഡന്‍ഷ്യല്‍ റിയല്‍റ്റി: പൂനെ, ബെംഗളൂരു വിപണികള്‍ മുന്നില്‍

റെസിഡന്‍ഷ്യല്‍ റിയല്‍റ്റി: പൂനെ, ബെംഗളൂരു വിപണികള്‍ മുന്നില്‍

 

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ രാജ്യത്ത മുഖ്യ ഒന്‍പത് നഗരങ്ങളില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ എട്ട് ശതമാനം വളര്‍ച്ച. പൂനെ, ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങളാണ് വില്‍പ്പനയില്‍ ഏറ്റവും നേട്ടം കൊയ്തത്. 2016 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ഈ മേഖല മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
ഒന്‍പത് നഗരങ്ങളില്‍ മൊത്തം വില്‍പ്പന നടത്തിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളില്‍ 61 ശതമാനവും ഈ മൂന്ന് നഗരങ്ങളില്‍ മാത്രമാണ്. പ്രമുഖ റിയല്‍റ്റി പോര്‍ട്ടലായ പ്രോപ്പ്‌ടൈഗര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് റെസിഡന്‍ഷ്യല്‍ വിപണി തിരിച്ചുവരവിലാണെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ 51,500 യൂണിറ്റുകളുടെ വില്‍പ്പനയാണ് രാജ്യത്തെ പ്രധാന ഒന്‍പത് നഗരങ്ങളില്‍ നടന്നിരുന്നത്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് 55,550 യൂണിറ്റായി ഉയര്‍ന്നു. ഹൈദരാബാദ്, അഹ്മദാബാദ് എന്നീ നഗരങ്ങള്‍ ഇക്കാലയളവില്‍ കഴിഞ്ഞ എട്ട് പാദത്തിലെ ഏറ്റവും വില്‍പ്പന രേഖപ്പെടുത്തി.
ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഈ ഒന്‍പത് നഗരങ്ങളിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. എട്ട് ശതമാനത്തോളം വില വര്‍ധനയിലൂടെ ഹൈദരാബാദാണ് ഏറ്റവും മുന്നില്‍. നോയിഡ, ഗുഡ്ഗാവ് തുടങ്ങി നഗരങ്ങളില്‍ ഇക്കാലയളവില്‍ വില്‍പ്പന നെഗറ്റീവിലെത്തി.
അഫോര്‍ഡബ്ള്‍ ഹൗസിംഗുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാറിന്റെ നയപരിഷ്‌കരണ നടപടികളുടെ ഫലമാണ് റെസിഡന്‍ഷ്യല്‍ സെഗ്‌മെന്റിന്റെ വളര്‍ച്ചയ്ക്ക് കാരണമായി പ്രോപ്പ്‌ടൈഗര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ ലോഞ്ചിംഗുകളുടെ എണ്ണവും നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വര്‍ധന രേഖപ്പെടുത്തി.

Comments

comments

Categories: Business & Economy

Write a Comment

Your e-mail address will not be published.
Required fields are marked*