പോക്കിമോന്‍ഗോ ഇന്ത്യയിലെത്തിച്ച് ജിയോ

പോക്കിമോന്‍ഗോ ഇന്ത്യയിലെത്തിച്ച് ജിയോ

 

കൊച്ചി: ലോക ഗയിമിംഗ് മേഖലയിലെ നവതരംഗമായ പോക്കിമോന്‍ ഗോ എന്ന ഓഗുമെന്റല്‍ റിയാലിറ്റി ഗയിം ഇന്ത്യയിലെ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കും കളിക്കാം. ഇതിനായി ഗയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോന്‍ കമ്പനിയുമായി ജിയോ കരാറിലെത്തി. ബുധനാഴ്ച മുതല്‍ ആരംഭിച്ച പോക്കിമോന്‍ ഗയിമില്‍, 1000 ലധികം വരുന്ന റിലയന്‍സ് ഓറിജിനല്‍ സ്റ്റോറുകളും, തിരഞ്ഞെടുക്കുന്ന പങ്കാളികളുടെ ഷോറൂമുകളും പോക്കിസ്‌കോപ്, അല്ലെങ്കില്‍ ജിംസ് (GYMS) എന്ന പേരിലാകും കാണപ്പെടുക.

ഇന്ത്യയിലെ ഗയിം വിനോദ പ്രിയരായ ജിയോ ഉപഭോക്താക്കള്‍ക്ക് ജിയോയുടെ ഡേറ്റാ ശക്തിയിലൂടെ ഡിജിറ്റല്‍ ജീവിതത്തിലെ എല്ലാ അവസരങ്ങളും ആഹ്ലാദവും നല്‍കുകയാണ് ലക്ഷ്യം. ജിയോ നെറ്റ്‌വര്‍ക്കിലൂടെ പോക്കിമാന്‍ ഗോ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നതായി നിയാന്റിക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജോണ്‍ഹാല്‍കെ പറഞ്ഞു. ഇന്ത്യയിലെ പോക്കിമോന്‍ ആരാധകര്‍ പോക്കിമോനെ തിരഞ്ഞ് അയല്‍പ്പക്കങ്ങളില്‍ കയറിയിറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റിലയന്‍സിന്റെ 4 ജി എല്‍.റ്റി.ഇ. നെറ്റ്‌വര്‍ക്കിന്റെ ഇടമുറിയാത്തതും വേഗത്തിലുള്ളതുമായ സേവനത്തില്‍ വിശ്വാസമുള്ളതായും അദ്ദേഹം വ്യക്തമാക്കി.

ജിയോയുടെ മെലേജിംഗ്, ജിയോ ചാറ്റ് തുടങ്ങിയവയിലൂടെ പോക്കിമാന്‍ കളിക്കാര്‍ക്ക് പോക്കിമോന്‍ ഗോ ചാനലിലേക്ക് പ്രവേശിക്കാം. പോക്കിമോന്‍ ചാനല്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍, ടിപ്പുകള്‍, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ അനുസരിച്ച് കളിക്കാരന് മറ്റ് കളിക്കാര്‍ക്ക് ഒപ്പം കൂടാം.

ലോകത്ത് 500 മില്ല്യണ്‍ ഡൗണ്‍ലോഡുകളുള്ള പോക്കിമോന്‍ ഗോ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദിക്കുന്നതായി റിലയന്‍സ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു.

Comments

comments

Categories: Slider, Top Stories