രാജ്യത്ത് തൊഴില്‍ നിയമനങ്ങള്‍ കുറയും

രാജ്യത്ത് തൊഴില്‍ നിയമനങ്ങള്‍ കുറയും

മുംബൈ : 2017ലെ ആദ്യ മൂന്ന് മാസം രാജ്യത്ത് തൊഴില്‍ നിയമനങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെയധികം കുറയുമെന്ന് മാന്‍പവര്‍ എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക് സര്‍വ്വേ പ്രവചിക്കുന്നു. 4,930 തൊഴില്‍ദാതാക്കളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ 22 ശതമാനവും ജീവനക്കാരുടെ എണ്ണം വര്‍ധിക്കുമെന്ന് പറയുമ്പോള്‍ ഒരു ശതമാനം തൊഴില്‍ദാതാക്കള്‍ പുതുതായി ജീവനക്കാരെ നിയമിക്കുന്നതില്‍ കുറവ് വരുമെന്നും 59 ശതമാനം പേര്‍ നിലവിലെ സാഹചര്യത്തില്‍ യാതൊരു മാറ്റവും വരില്ലെന്നും വ്യക്തമാക്കുന്നു. ഇതില്‍ നിന്നും നെറ്റ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് +22 ആയിരിക്കുമെന്നാണ് സര്‍വേ കണക്കാക്കുന്നചത്. 2013 മൂന്നാം പാദത്തിനുശേഷം തൊഴില്‍ നിയമനങ്ങളുടെ സൂചിക ഇത്രയേറെ താഴുന്നത് ആദ്യമായിട്ടായിരിക്കും.

സര്‍വേയില്‍ പങ്കെടുത്ത ഏഴ് വ്യവസായ മേഖലകളിലെ തൊഴില്‍ദാതാക്കള്‍ പുതുവര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജീവനക്കാരെ കൂടുതല്‍ നിയമിക്കണമെന്നാണ് നിശ്ചിയിച്ചിരിക്കുന്നത്. പൊതുഭരണ-വിദ്യാഭ്യാസ മേഖലയില്‍ റെക്കോഡ് വളര്‍ച്ച പ്രകടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നെറ്റ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക് +26 ശതമാനമാണ്.

സേവന മേഖലയില്‍ ഇത് +25 ശതമാനവും ഖനന-നിര്‍മ്മാണ മേഖലയില്‍ +24 ശതമാനവും ഉല്‍പ്പാദന മേഖലയില്‍ +23 ശതമാനവുമാണ് നെറ്റ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക്. ഫിനാന്‍സ്, ഇന്‍ഷൂറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നെറ്റ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക് + 21 ശതമാനമാണ്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*