പിരാമല്‍ ഫണ്ട് മാനേജ്‌മെന്റ് 700 കോടി നിക്ഷേപിക്കും

പിരാമല്‍ ഫണ്ട് മാനേജ്‌മെന്റ് 700 കോടി നിക്ഷേപിക്കും

മുംബൈ: പിരാമല്‍ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന കമ്പനിയായ പിരാമല്‍ ഫണ്ട് മാനേജ്‌മെന്റ് മുംബൈയിലുള്ള രണ്ട് കൊമേഴ്‌സ്യല്‍ പദ്ധതികള്‍ക്കായി 700 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. മുംബൈ പ്രാന്തപ്രദേശത്തുള്ള റിലയബിള്‍ ടെക് പാര്‍ക്ക്, എംപയര്‍ ടവേഴ്‌സ് എന്നീ പദ്ധതികളിലാണ് നിക്ഷേപം വിനിയോഗിക്കുക.

നോട്ട് അസാധുവാക്കലിനിടയിലും രാജ്യത്തെ കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയുടെ വളര്‍ച്ച സൂചിപ്പിക്കുന്നതാണ് പിരാമല്‍ ഫണ്ട് മാനേജ്‌മെന്റിന്റെ നിക്ഷേപമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പദ്ധതികള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഘട്ടങ്ങളായി നിക്ഷേപമിറക്കാനാണ് പിരാമല്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ ഖുശ്രു ജിജ്‌ന സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.
റിലയബിള്‍ ടെക് പാര്‍ക്കിനും എംപയര്‍ ടവേഴ്‌സിനുമായി മൊത്തം 2.2 മില്ല്യന്‍ ചതുരശ്രയടി വിസ്തീര്‍ണമാണുള്ളത്. ക്ലൗഡ് സിറ്റി കാംപസിന്റെ ഭാഗമായുള്ളതാണ് ഈ കെട്ടിടങ്ങള്‍.
ഈയിടെ കൊമേഴ്‌സ്യല്‍ റിയല്‍റ്റി രംഗത്ത് നിര്‍ണായക ഇടപെടലുകള്‍ നടത്തുന്ന പിരാമല്‍ കൂടുതല്‍ നിക്ഷേത്തിനുള്ള തയാറെടുപ്പിലാണ്. ഒരുമാസം മുമ്പ് കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് എല്‍ആര്‍ഡി വായ്പകള്‍ നല്‍കാനും പിരാമല്‍ ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: Branding