എന്‍ടിപിസി കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പ്പാദിക്കും

എന്‍ടിപിസി കാറ്റില്‍ നിന്നു  വൈദ്യുതി ഉല്‍പ്പാദിക്കും

 

ന്യൂഡെല്‍ഹി: പൊതുമേഖല കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ഊര്‍ജ്ജ വിതരണ സേവന കമ്പനിയായ ഇനോക്‌സ് വിന്‍ഡുമായി സഹകരിച്ച് ഗുജറാത്തില്‍ 50 മെഗാവാട്ടിന്റെ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ പദ്ധതി എന്‍ടിപിസി നടപ്പിലാക്കും. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പദ്ധതി നിലവില്‍വരും.
47 ജിഗാവാട്ടിന്റെ ഉര്‍ജ്ജ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പമാണ് എന്‍ടിപിസി കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പാദന മേഖലയിലേക്ക് സാന്നിധ്യമറിക്കാന്‍ തയാറെടുക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ഗുജറാത്തില്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ പദ്ധതി സ്ഥാപിക്കുന്നതിന് ഇനോക്‌സ് വിന്‍ഡ് ലിമിറ്റഡ് എന്‍ടിപിസിയില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. അതു പ്രകാരം ഇനോക്‌സ് വിന്‍ഡ് രണ്ടു മെഗാവാട്ട് അഡ്വാന്‍സ് ഡിഎഫ്‌ഐജി 100 റോട്ടര്‍ ഡയാമീറ്റര്‍ വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററിന്റെ (ഡബ്ല്യുടിജി) 25 യൂണിറ്റ് എന്‍ടിപിസിക്കുവേണ്ടി വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യും. കാറ്റു കുറഞ്ഞ മേഖലകളില്‍ പോലും ഏറെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ 100 റോട്ടര്‍ ഡയാമീറ്റര്‍ ഡബ്ല്യുജിക്ക് കഴിയും.
ഗുജറാത്തിലെ ഏറ്റവും വലിയ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജഫാമാണ് ഇനോക്‌സ് വിന്‍ഡിന്റെ 450 മെഗാവാട്ട് ശേഷിയുളള റോജ്മാള്‍ സൈറ്റ്. ഇവിടത്തെ ഊര്‍ജ്ജ പ്രസരണ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനോടകം തന്നെ നടപ്പിലാക്കിക്കഴിഞ്ഞു.
എന്‍ടിപിസിയുമായി സഹകരിച്ച് ശുദ്ധമായതും അനുയോജ്യമായതും പുനരുപയോഗ സാധ്യവുമായ ഊര്‍ജ്ജം രാജ്യത്തിന് വിതരണം ചെയ്യാന്‍ കമ്പനിക്ക് അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ഇനോക്‌സ് വിന്‍ഡ് സിഇഒ കൈലാഷ് താരചന്ദാനി പറഞ്ഞു. കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ വിതരണ രംഗത്തെ പ്രമുഖ കമ്പനി എന്ന നിലയില്‍ പുതിയ അനുമതി ഉപയോഗപ്പെടുത്തി ഗുജറാത്തിലെ ആഭ്യന്തര വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് കൈലാഷ് വ്യക്തമാക്കി.

Comments

comments

Categories: Branding