ലെനൊവൊ കെ6 പവര്‍: രണ്ടാംഘട്ട വില്‍പ്പനയില്‍ റെക്കോഡ് നേട്ടം

ലെനൊവൊ കെ6 പവര്‍: രണ്ടാംഘട്ട വില്‍പ്പനയില്‍ റെക്കോഡ് നേട്ടം

 

ലെനൊവൊയുടെ കെ പമ്പരയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ കെ6 പവര്‍ രണ്ടാംഘട്ട വില്‍പ്പനയില്‍ സ്വന്തം റെക്കോഡ് തന്നെ തകര്‍ത്ത് മികച്ച നേട്ടം കരസ്ഥമാക്കി. കഴിഞ്ഞ ആഴ്ച്ച ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തിയ ഫോണ്‍ 15 മിനുറ്റിനുള്ളില്‍ 35,000 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. ഒരോ മിനുറ്റിലും 2300 യൂണിറ്റ് ലെനൊവൊ കെ6 പവര്‍ ഫോണുകളാണ് വിറ്റഴിച്ചത്. നേരത്തെ നടന്ന വില്‍പ്പനയില്‍ ഒരു മിനുറ്റില്‍ 1000 ഫോണുകളായിരുന്നു കമ്പനി വിറ്റഴിച്ചത്. ഫ്‌ളിപ്കാര്‍ട്ടില്‍ 4.3 റേറ്റിംഗും 800 ലധികം റിവ്യുകളും ലഭിച്ച കെ6 പവര്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് കരസ്ഥമാക്കുന്ന ഫോണുകലിലൊന്നായി. പുറത്തിറക്കി ഒരാഴ്ച്ചയ്ക്കകം 1.7 ദശലക്ഷത്തിലധികം വെബ്‌സൈറ്റ് സന്ദര്‍ശകരാണ് ഉല്‍പ്പന്നത്തോട് താല്‍പര്യം കാണിച്ചത്. ഗ്രെ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമായ ഫോണിന് 9,999 രൂപയാണ് വില.

Comments

comments

Categories: Branding