എ ആര്‍ റഹ്മാന് വീണ്ടും ഓസ്‌കാര്‍ സാധ്യത

എ ആര്‍ റഹ്മാന് വീണ്ടും ഓസ്‌കാര്‍ സാധ്യത

 

ലോസ് ഏഞ്ചലസ്: 89മത് ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള സാധ്യതാപട്ടികയില്‍ എ ആര്‍ റഹ്മാന്‍ വീണ്ടും ഇടം നേടിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സംഗീത ആചാര്യനെ സംബന്ധിച്ചിടത്തോളം വീണ്ടും ഒരു ഇരട്ട ഓസ്‌കാര്‍ സ്വന്തമാക്കാനുള്ള അവസരമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘പെലെ: ബര്‍ത്ത് ഓഫ് ലെജന്റ്’ എന്ന ചിത്രത്തിലെ സംഗീതത്തിനാണ് അദ്ദേഹത്തെ ഓസ്‌കാറിനായി പരിഗണിച്ചിരിക്കുന്നത്. 145 പേരടങ്ങുന്ന സാധ്യതാപട്ടികയില്‍ ആദ്യ സ്ഥാനത്തുതന്നെ റഹ്മാന്‍ ഇടം നേടിയിട്ടുണ്ട്.
ജനുവരി 24ന് ആയിരിക്കും അവസാന പട്ടിക പുറത്തുവിടുക. റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘ജിന്‍ഗ’ എന്ന ചിത്രവും പട്ടികയിലുണ്ട്. 209ല്‍ ‘സ്ലംഡോഗ് മില്യനയര്‍’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories