ആദായ നികുതി: തിരുത്തിയ റിട്ടേണില്‍ വലിയ മാറ്റം കണ്ടാല്‍ പരിശോധിക്കും

ആദായ നികുതി:  തിരുത്തിയ റിട്ടേണില്‍ വലിയ മാറ്റം കണ്ടാല്‍ പരിശോധിക്കും

 
ന്യൂഡെല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ തിരുത്തുന്നതിനുള്ള സൗകര്യം പ്രയോജനപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമുണ്ടാകുന്നത് പരിശോധിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ താക്കീത്. റിവൈസ്ഡ് ഇന്‍കം ടാക്‌സ് റിട്ടേണില്‍ വലിയ മാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധന നടത്തി കുറ്റകരമായ എന്തെങ്കിലു കണ്ടെത്തിയാല്‍ ശിക്ഷാ നടപടി സ്വീകരിക്കും.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ 8ന് ശേഷം നടപ്പുവര്‍ഷത്തെ അനധികൃത സമ്പാദ്യം കഴിഞ്ഞ വര്‍ഷത്തേതായി കാണിക്കുന്നതിന് ചില നികുതിദായകര്‍ ഈ സൗകര്യം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സിബിഡിറ്റി കരുതുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ റിവൈസ്ഡ് റിട്ടേണില്‍ നേരത്തെ വെളിപ്പെടുത്തിയ വരുമാനത്തില്‍ വലിയ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് സിബിഡിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആദായ നികുതി നിയമത്തിലെ 139(5) വകുപ്പ് പ്രകാരം നല്‍കിയ വിവരങ്ങളില്‍ വല്ലതും ഒഴിവാക്കാനോ തെറ്റായി രേഖപ്പെടുത്തിയത് തിരുത്താനോ ആണ് റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories