വിദേശ നിക്ഷേകര്‍ക്ക് ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ റിയല്‍റ്റിയില്‍ താല്‍പ്പര്യം വര്‍ധിച്ചു: ഇക്ര

വിദേശ നിക്ഷേകര്‍ക്ക് ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ റിയല്‍റ്റിയില്‍ താല്‍പ്പര്യം വര്‍ധിച്ചു: ഇക്ര

 

ന്യൂഡെല്‍ഹി: മുന്‍ നിര അന്തര്‍ദേശീയ നിക്ഷേപകര്‍ക്കും സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ക്കും ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ റിയല്‍റ്റി വിപണിയില്‍ താല്‍പ്പര്യം വര്‍ധിച്ചതായി റേറ്റിംഗ് ഏജന്‍സി ഇക്ര. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ഈ മേഖലയില്‍ രേഖപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇതിന് പിന്നിലെന്നും ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.
കൊമേഴ്‌സ്യല്‍ റിയല്‍റ്റി വിപണിയില്‍ ഇടപെടുന്നതിനായി ആഭ്യന്തര കമ്പനികളുമായി ചേര്‍ന്ന് വിദേശ നിക്ഷേപകര്‍ ഇതിനോടകം തന്നെ പ്ലാറ്റ്‌ഫോം ഒരുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ബില്ല്യന്‍ ഡോളറോളം ഈ മേഖലയില്‍ വിദേശ നിക്ഷേപകര്‍ നടത്തുമെന്നാണ് വിലയിരുത്തലുകള്‍. കൊമേഴ്‌സ്യല്‍ സെഗ്‌മെന്റിന് പുറമെ റെസിഡന്‍ഷ്യല്‍ റിയല്‍റ്റിയിലും ഇവര്‍ നിക്ഷേപം നടത്തിയേക്കും.
വിദേശ നിക്ഷേപകരുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ രാജ്യത്തുള്ള കമ്പനികള്‍ക്ക് തങ്ങളുടെ റിയല്‍റ്റി ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കും. പ്രോപ്പര്‍ട്ടിയുടെ നിര്‍മാണവും കൈമാറ്റവും പെട്ടെന്ന് സാധിക്കുന്നതിനുള്ള ഫണ്ട് വിദേശ നിക്ഷേപകരില്‍ നിന്നും ലഭിക്കുന്നതാണ് ഇതിന് കാരണമായി ഇക്ര ചൂണ്ടിക്കാണിക്കന്നത്.
പദ്ധതികള്‍ക്ക് ആവശ്യമായ മൂലധനം കമ്പനികള്‍ക്ക് വിദേശ നിക്ഷേപകരിലൂടെ ലഭിക്കുന്നു. ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിലൂടെയാണ് നിശ്ചിത പദ്ധതിക്കായി ഇവര്‍ നിക്ഷേപം നടത്തുക. മുന്‍കൂട്ടി കരാറുണ്ടാക്കിയത് അനുസരിച്ച് ലഭാം പദ്ധതിയുമായി ബന്ധപ്പെട്ട പങ്കാളികള്‍ പങ്കിട്ടെടുക്കുകയാണ് ഇതിലൂടെ നടക്കുക. പദ്ധതിയുടെ തുടക്കം മുതല്‍ അവസാനം വരെ വിദേശ നിക്ഷേപകര്‍ പങ്കാളികളായിരിക്കും. ഇക്രയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Entrepreneurship