വോമോ, ഡ്രൈവറില്ലാ കാറുകള്‍ക്കായി ഗൂഗിളിന്റെ പുതിയ കമ്പനി

വോമോ, ഡ്രൈവറില്ലാ കാറുകള്‍ക്കായി ഗൂഗിളിന്റെ പുതിയ കമ്പനി

സാന്‍ഫ്രാന്‍സിസ്‌കോ: ഏഴ് വര്‍ഷം മുമ്പ് ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ് ഭീമന്റെ ആസ്ഥാനത്ത് ഒരു പ്രൊജക്റ്റ് എന്ന നിലയ്ക്കാണ് സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ക്കുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ ഇന്ന് ആ പ്രൊജക്റ്റ് ഒരു കമ്പനി ആയി രൂപാന്തരപ്പെട്ടിരിക്കുന്നു, പേര് വേമോ. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകള്‍ വിപണിയില്‍ ഉടനെത്തും എന്നതിന് ഇതിലും വലിയൊരു സൂചന ആവശ്യമില്ല. അത് ഓട്ടൊമൊബീല്‍ രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന കാര്യത്തില്‍ ഗൂഗിളിന്റെ ആത്മവിശ്വാസവും പുതിയ കമ്പനി രൂപീകരണത്തില്‍ നിഴലിക്കുന്നു.
സെല്‍ഫ് ഡ്രൈവിംഗ് പ്രോജക്റ്റ് ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രധാനപ്പെട്ട ഘട്ടത്തിലാണെന്നും എത്രയും വേഗം പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും വേമോ സിഇഒ ജോണ്‍ ക്രാഫ്‌സിക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ മാസത്തില്‍ സ്റ്റിയറിംഗ് വീലുകളോ ബ്രേക്ക് പാഡുകളോ ഇല്ലാത്ത സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ മനുഷ്യസഹായമില്ലാതെ അന്ധരായ യാത്രക്കാരുമായി ഓസ്റ്റിനിലും ടെക്‌സസിലും സവാരി നടത്തിയിരുന്നു. റോബോട്ടുകള്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്തതിനാല്‍ ഇത്തരം കാറുകള്‍ കൂടുതല്‍ റോഡില്‍ ഇറക്കുന്നത് അപകടങ്ങള്‍ കുറയ്ക്കുമെന്ന് ജോണ്‍ ക്രാഫ്‌സിക് അഭിപ്രായപ്പെട്ടു.

ഗൂഗിള്‍ സഹസ്ഥാപകനായ സെര്‍ജെ ബ്രിന്നിന്റെ നേതൃത്വത്തില്‍ 2009 ലാണ് ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പ്രോജക്റ്റ് ആരംഭിക്കുന്നത്. ‘എക്‌സ്’ എന്ന സ്വകാര്യ ലാബിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. സാന്‍ഫ്രന്‍സിസ്‌കോ, ഓസ്റ്റിന്‍, അരിസോണ തുടങ്ങിയ പ്രദേശങ്ങളില്‍ 2.3 ദശലക്ഷം മൈലുകളോളം പരീക്ഷണ ഓട്ടം നടത്തിയ കാര്‍ 35 റോഡപകടങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷമാദ്യമാണ് വേമോയുടെ മുന്‍ഗാമിക്ക് സെല്‍ഫ് ഡ്രൈവിംഗ് ടെക്‌നോളജിക്കുള്ള ലൈസന്‍സ് ലഭിച്ചത്. സ്വന്തമായി സെല്‍ഫ് ഡ്രൈവിംഗ് കാര്‍ നിര്‍മ്മിക്കുന്നതിനു പുറമെ പരമ്പരാഗത വാഹനനിര്‍മാതാക്കള്‍ക്ക് ഈ ടെക്‌നോളജി കൈമാറാനും വേമോയ്ക്ക് പദ്ധതിയുണ്ട്.

Comments

comments

Categories: Trending