യുഎസിലെ അതിസമ്പന്നരുടെ പട്ടികയില്‍ അപൂര്‍വ മെഹ്തയും വിവേക് രാമസ്വാമിയും

യുഎസിലെ അതിസമ്പന്നരുടെ പട്ടികയില്‍ അപൂര്‍വ മെഹ്തയും വിവേക് രാമസ്വാമിയും

ന്യുയോര്‍ക്ക്: അമേരിക്കയിലെ നാല്‍പതു വയസിനു താഴെയുള്ള അതിസമ്പന്നരായ സംരംഭകരെ ഉള്‍പ്പെടുത്തി ഫോബ്‌സ് മാസിക തയാറാക്കിയ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശര്‍ ഇടം നേടി. ബയോടെക് സംരംഭകനായ വിവേക് രാമസ്വാമി (24 മതു), അപൂര്‍വ മെഹ്ത (31 മതു ) എന്നിവരാണ് പട്ടികയിലിടം നേടിയ സംരംഭകര്‍. ഫേസ്ബുക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബെര്‍ഗാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 50 ബില്യണ്‍ യുഎസ് ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി. 600 ദശലക്ഷമാണ് വിവേകിന്റെ ആകെ ആസ്തി. അപൂര്‍വയ്ക്ക് 360 ദശലക്ഷത്തിന്റെ ആസ്തിയാണുള്ളത്.

ഹാര്‍വാഡ്, യേല്‍ സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 31കാരനായ വിവേക് മരുന്ന് നിര്‍മാണ് മേഖലയില്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇന്നൊവേറ്റീവ് സാമ്പത്തിക തന്ത്രങ്ങളിലൂടെ മരുന്നുകള്‍ വികസിപ്പിക്കുന്ന റോയ്‌വന്റ് സയന്‍സ് എന്ന ബയോടെക് ഹോള്‍ഡിംഗ് കമ്പനിയുടെ ഉടമയാണ് വിവേക്. മറ്റ് പല കമ്പനികളും ഒഴിവാക്കിയ മരുന്നുകള്‍ പര്‍ച്ചേസ് ചെയ്‌തെല്ലാം ഇവര്‍ അല്‍ഭുതങ്ങള്‍ കാണിക്കാറുണ്ട്.

ഈ വര്‍ഷം ബയോടെക്‌നോളജി മേഖലയില്‍ നടന്ന ഏറ്റവും വലിയ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന)യുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും വിവേകായിരുന്നു. ഒക്‌റ്റോബര്‍ മാസത്തില്‍ നടന്ന ഐപിഒയില്‍ അമേരിക്കന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ നാസ്ഡാക്കില്‍ ഓഹരി ലിസ്റ്റ് ചെയ്തുകൊണ്ട് മയോവന്റ് സയന്‍സ് 218 യുഎസ് ഡോളറാണ് സമാഹരിച്ചത്.

സിലിക്കണ്‍ വാലിയിലെ യുവ കുടിയേറ്റ സംരംഭകരില്‍ വന്‍വിജയം കൈവരിച്ച വ്യക്തിയെന്നാണ് അപൂര്‍വയെ ഫോബ്‌സ് വിശേഷിപ്പിച്ചത്. ഗ്രോസറി ഡെലിവറി സര്‍വീസായ ഇന്‍സ്റ്റാകാര്‍ട്ടിന്റെ സഹസ്ഥാപകനാണ് അപൂര്‍വ. വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ അപൂര്‍വ മെഹ്ത ബ്ലാക്ക്‌ബെറി, ക്വാല്‍കോം, ആമസോണ്‍ എന്നീ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2012ലാണ് ഇന്‍സ്റ്റാകാര്‍ട്ടിന് അപൂര്‍വ തുടക്കമിട്ടത്. ഗ്രോസറി ശൃംഖലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. രണ്ട് ബില്ല്യണ്‍ ഡോളര്‍ മൂല്യം കല്‍പ്പിക്കപ്പെടുന്ന ഇന്‍സ്റ്റാകാര്‍ട്ട് കഴിഞ്ഞ മാര്‍ച്ചില്‍ ഹോള്‍ ഫുഡ്‌സ് മാര്‍ക്കറ്റില്‍ നിന്ന് നിക്ഷേപം സമാഹരിച്ചിരുന്നു.

Comments

comments

Categories: Trending