എക്‌സ്പ്രിപ്പിനെ പിന്തുണച്ച് ഫേസ്ബുക്

എക്‌സ്പ്രിപ്പിനെ പിന്തുണച്ച് ഫേസ്ബുക്

 

ന്യുഡെല്‍ഹി: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന്റെ എഫ്ബിസ്റ്റാര്‍ട്ട് എന്ന ആഗോള സംരംഭകത്വ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജു-ടെക് സ്റ്റാര്‍ട്ടപ്പായ എക്‌സ്പ്രിപ്പിനെ കമ്പനി പിന്തുണയ്ക്കുന്നു. പ്രാരംഭഘട്ടത്തിലുള്ള മൊബീല്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനായി ഫേസ്ബുക് രൂപകല്‍പന ചെയ്ത പരിപാടിയാണ് എഫ്ബിസ്റ്റാര്‍ട്ട്. പരിപാടിയുടെ കീഴില്‍ 40,000 ഡോളര്‍ നിക്ഷേപവും ഫേസ്ബുക് സേവനങ്ങളും എക്‌സ്പ്രിപ്പിന് ലഭിക്കും. കൂടാതെ ഫേസ്ബുക്കിന്റെ പങ്കാളികളായ ആമസോണ്‍ വെബ് സര്‍വീസ്(എഡബ്ല്യുഎസ്), ഡ്രോപ്‌ബോക്‌സ്, അഡോബ്, മെയില്‍ചിമ്പ തുടങ്ങിയവരുടെയും സേവനം ഇവര്‍ക്ക് ഉപയോഗപ്പെടുത്താം.

2015 സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിച്ച എക്‌സ്പ്രിപ് അധ്യാപകരും വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും തമ്മിലുള്ള മികച്ച ആശയവിനിമയം സാധ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പാണ്. മാതാപിതാക്കള്‍ക്ക് മക്കളുടെ പഠനകാര്യങ്ങള്‍ നിരീക്ഷിക്കാനും അധ്യാപകര്‍ക്ക് കാര്യക്ഷമമായി പഠിപ്പിക്കുന്നതിനുമുള്ള സഹായങ്ങള്‍ എക്‌സ്പ്രിപ്പ് നല്‍കുന്നുണ്ട്. ഡെല്‍ഹി മേഖലയില്‍ 100 ലധികം അധ്യാപകരും 6,000 ലധികം വിദ്യാര്‍ത്ഥികളും എക്‌സ്പ്രിപ്പിന്റെ ഭാഗമാണ്. രാജ്യത്തെ കുടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Entrepreneurship