അമേരിക്കയെ ട്രംപ് ലോക നേതാവാക്കേണ്ടത് ഇന്നൊവേഷനിലൂടെ: ബില്‍ ഗേറ്റ്‌സ്

അമേരിക്കയെ ട്രംപ് ലോക നേതാവാക്കേണ്ടത് ഇന്നൊവേഷനിലൂടെ: ബില്‍ ഗേറ്റ്‌സ്

 

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയില്‍ നിന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന് ഒരു ഉപദേശം. ഇന്നൊവേഷനിലൂടെ അമേരിക്കയെ ലോക നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള അവസരമാണ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചിരിക്കുന്നതെന്നും അത് അദ്ദേഹം ഉപയോഗപ്പെടുത്തണമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞു. സിഎന്‍ബിസി ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ബില്‍ ഗേറ്റ്‌സ് ട്രംപിനോട് ഇന്നൊവേഷനില്‍ ശ്രദ്ധ വെക്കണമെന്ന് പറഞ്ഞത്.

അടുത്തിടെ ട്രംപുമായി താന്‍ ടോലിഫോണില്‍ സംസാരിച്ചെന്നും അപ്പോള്‍ ഇന്നൊവേഷനുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും ഗേറ്റ്‌സ് പറഞ്ഞു. എജുക്കേഷന്‍, ഹെല്‍ത്ത്, എനര്‍ജി തുടങ്ങിയ മേഖലകളിലായിരിക്കണം ട്രംപിന്റെ ഇന്നൊവേഷനെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ പറഞ്ഞു. ചൊവ്വാഴ്ച്ച ട്രംപുമായി ഗേറ്റ്‌സ് കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് ക്ലീന്‍ എനര്‍ജി സംരംഭങ്ങളില്‍ 1 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന ഗേറ്റ്‌സിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹം ട്രംപിനെ കാണാന്‍ പോയത്.

Comments

comments

Categories: World